ദൈവത്തേയും മനുഷ്യനേയും ഭയമാണ്; പെരുമാൾ മുരുകൻ ഇപ്പോൾ എഴുതുന്നത് ആടുകളെപ്പറ്റി

ചെന്നൈ: ദൈവനിന്ദയുടെ പേരിൽ ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ നേരിട്ട പെരുമാൾ മുരുകൻ പുതിയ നോവൽ പ്രസിദ്ധീകരിക്കുന്നു. പൂനാച്ചി എന്നാണ് പുതിയ നോവലിന്‍റെ പേര്. 

എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാൻ ഭയമാണ്. ദൈവങ്ങളെക്കുറിച്ചെഴുതാൻ അതിലേറെ ഭയമാണ്. പശുവിനെയോ പന്നിയെക്കുറിച്ചോ പറയുന്നതും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാലാണ് പ്രശ്നരഹിതമായ, നിരുപദ്രവികളായ ആടുകളെക്കുറിച്ച് എഴുതാൻ തീരുമാനിച്ചതെന്ന് നോവലിന്‍റെ ആമുഖത്തിൽ പെരുമാൾ മുരുകൻ പറയുന്നു. 

140 വർഷം മുൻപ് തമിഴ്നാട് കണ്ട് ഏറ്റവും വലിയ വരൾച്ചയാണ് നോവലിന്‍റെ പശ്ചാത്തലം. പൂനാച്ചി അല്ലെങ്കിൽ കറുത്ത ആടാണ് കഥയുടെ കേന്ദ്ര കഥാപാത്രം.  എന്‍റെ കുട്ടിക്കാലത്ത് ദാരിദ്ര്യമുണ്ടായിരുന്നു. എന്നാൽ കൃഷി ഒരു ജോലിയായിരുന്നില്ല, ജീവിതമായിരുന്നു. എല്ലായ്പ്പോഴും ജീവിക്കുന്നതുപോലെ തോന്നിയിരുന്നു. എന്‍റെ ഗ്രാമത്തിൽ എനിക്ക് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല^ പെരുമാൾ മുരുകൻ പറഞ്ഞു.

പെരുമാൾ മുരുകന്‍റെ ഏറെ വിവാദം സൃഷ്ടിച്ച മാതോരുഭാഗൻ എന്ന നോവലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യനോവലാണ് പുനാച്ചി.

Tags:    
News Summary - Fearful of writing about gods and humans, Perumal Murugan turns to goatsLiterature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.