ബോബ്​ ഡിലൻ നോബൽ സമ്മാനം വാങ്ങാനെത്തില്ല

ന്യൂയോർക്ക്​: സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ സംഗീതജ്ഞൻ ബോബ്​ ഡിലൻ പുരസ്​കാരം വാങ്ങാൻ എത്തില്ല. സ്വീഡിഷ്​ അക്കാദമിക്ക്​ അയച്ച കത്തിലാണ്​ ഡിലൻ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

മുമ്പ്​ തീരുമാനിച്ച പരിപാടികൾ മൂലം അടുത്ത മാസം നടക്കുന്ന നോബൽ സമ്മാനദാന ചടങ്ങിൽ പ​െങ്കടുക്കാൻ കഴിയില്ലെന്നാണ്​ അ​േദഹം അക്കാദമിയെ അറിയിച്ചിരിക്കുന്നത്​. സ്വകാര്യ ചടങ്ങിൽ ​െവച്ച്​ പുരസ്​കാരം വാങ്ങാനുളള സന്നദ്ധത അദേഹം അറിയിച്ചു എന്നാണ്​ സൂചന.

2005, 2007 വർഷങ്ങളിൽ ഹറോൾഡ്​ പിൻററും, ഡോറിസ്​ ലെസ്സിങുമാണ്​ ഇതിന്​ മുമ്പ്​ നോബൽ സമ്മാനം വാങ്ങാൻ എത്താതിരുന്നവർ. അമേരിക്കൻ പരമ്പരാഗത സംഗീതത്തിൽ പുതിയ കാവ്യാത്​മകത കൊണ്ടു വന്നതിനാണ്​ ബോബ്​ ഡിലന്​ നോബൽ സമ്മാനം കൊടുത്തത്​. ഡിസംബർ 10നാണ്​ നോ​ബൽ സമ്മാനം വിതരണം നടക്കുന്നത്​.

Tags:    
News Summary - Bob Dylan confirms non-attendance at Nobel Prize ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.