എം.പി പോളിന്‍റെ സർഗമുന്നണിയിൽ തോറ്റു കൊണ്ടിരിക്കുന്നവർ

ഏതൊരു ഭാഷയുടെയും തലച്ചോറാണ് സാഹിത്യം, അത് സൃഷ്ടിച്ചവര്‍ ഭരണകര്‍ത്താക്കളോ മതങ്ങളോ അല്ല മറിച്ച് സാഹിത്യകാരന്മാരും കവികളും എഴുത്തുകാരുമാണ്. മനുഷ്യമനസ്സിന്‍റെ ആശകളും ആശങ്കകളും ആകുലതകളും സാക്ഷ്യങ്ങളും പ്രകാശനങ്ങളും വികാരങ്ങളും ജല്‍പ്പനങ്ങളുമെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് സാഹിത്യസൃഷ്ടിയിലൂടെയാണ്. സാഹിത്യസൃഷ്ടികള്‍ സൗന്ദര്യത്തിന്‍്റെ ഹരിതവിതാനം മാത്രമല്ല മനുഷ്യന് നല്കുന്നത്. ബി.സി.യില്‍ എഴുതപ്പെട്ട വാല്‍മീകി മഹര്‍ഷിയുടെ "മാ-നിഷാദാ' ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഭാരത്തിലെ ആദ്യകവിത പിറന്നത് കാട്ടാളത്തത്തിനെതിരെയായിരുന്നു. ഈ കാട്ടാളന്‍്റെ പിന്മുറക്കാര്‍  ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്നുണ്ട്. അന്നത്തെ അമ്പും വില്ലും ഇന്നില്ളെന്ന് മാത്രമെ വിത്യാസമുള്ളൂ.

എം. പി. പോള്‍ ഒരിക്കല്‍ പറഞ്ഞത് "പുസ്തകം സമ്പന്നരുടെ സമ്പത്തും വിനോദോപാധികളുമല്ല. അത് വിശക്കുന്നവന്‍്റെ ഭക്ഷണവും വെളിച്ചവുമാണെന്നാണ്' മലയാള ഗദ്യസാഹിത്യത്തിനും നവോത്ഥാനസാന്നിധ്യത്തിനും ജീവനും ശക്തിയും പകര്‍ന്ന ധാരാളം എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്‍്റെ വാക്കുകള്‍ എത്രയോ പ്രസക്തമാണിന്ന്. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന എഴുത്തുകാരെക്കാള്‍ പത്ര-ദൃശ്യമാധ്യമങ്ങളുടെ, രാഷ്ട്രീയമുന്നണികളുടെ മൃദുലാനുഭൂതികളിലൂടെ മലയാള ഭാഷയെയും സാഹിത്യത്തേയും ഒരു കമ്പോള സാഹിത്യമാക്കുന്നത് ആരാണ്? കാലാകാലങ്ങളിലായി ഭരണത്തില്‍ വരുന്ന മുന്നണികള്‍ സാഹിത്യകാരന്മാരെയും കവികളെയും സമര്‍ത്ഥമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.

 

മലയാള സാഹിത്യത്തിലെ സിംഹഗര്‍ജ്ജനമായിരുന്ന എം.പി പോള്‍ പറഞ്ഞ വാക്കുകളിലൂടെ സഞ്ചരിച്ചാല്‍ മലയാള ഭാഷ പാവങ്ങളുടെ ഇടയിലെത്തിക്കാന്‍ എന്ത് പദ്ധതികളാണ് മുന്നണികള്‍ നടപ്പാക്കിയിട്ടുള്ളത് ? എഴുത്തുകാരന്‍ വെറും ഒരുപകരണമാണോ? ഒരു മുന്നണിയിലും പെടാത്ത അവാര്‍ഡിനായി പുസ്തകങ്ങളയക്കാത്ത സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഏത് മുന്നണിയില്‍പെടുന്നവരാണ്? അവരെയും തെമ്മാടിക്കുഴിയിലുറങ്ങുന്ന എം.പി.പോളിന്‍്റെ മുന്നണിയില്‍ മുദ്രകുത്തിയിരിക്കയാണോ? നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരു മുന്നണിയുടെയും മൃദുശയ്യയില്‍ ഉറങ്ങുന്നവരായിരുന്നില്ല. അവര്‍ക്ക് പ്രിയപ്പെട്ടത് കല്ലും മുള്ളും നിറഞ്ഞ വഴികളും ശരശയ്യകളുമായിരുന്നു. അവര്‍ക്ക് ലഭിച്ച അവാര്‍ഡുകളും  പദവികളും അവരുടെ സാഹിത്യ സംഭാവനകളെ മാനിച്ചായിരുന്നു. കാളിദാസന് സമ്പത്തും പ്രശസ്തിയും ലഭിച്ചത് ആരുടെയും കാരുണ്യം കൊണ്ടായിരുന്നില്ല മറിച്ച് സാഹിത്യ സംഭാവനകൾ കൊണ്ടായിരുന്നു.

നമ്മുടെ യുക്തിയ്ക്കും ബുദ്ധിയ്ക്കും മനസ്സിലാകാത്ത കാര്യങ്ങൾ കുറേ കാലങ്ങളായി തുടരുന്നത് സാഹിത്യ -സാംസ്കാരിക രംഗത്തെ നിയമനങ്ങളാണ്. ഏതൊരു തൊഴിലിനും വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പത്തും വളരെ പ്രധാനപ്പെട്ടതാണ്. അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് വലിയ പക്ഷപാതമാണ് ഈ മേഖലകളിൽ കാണിക്കുന്നത്. അയോഗ്യരെ അധികാരമുപയോഗിച്ച് ഭാഷയുടെ ചൈതന്യകേന്ദ്രങ്ങളിലത്തെിക്കുന്നു. അടിസ്ഥാനപരമായി ഇവര്‍ ഭാഷയുമായി ആത്മബന്ധമുള്ളവരും സൗന്ദര്യശാസ്ത്രം അറിഞ്ഞവരുമായിരിക്കണം. ഇവിടെയും നീതിയുടെ ഭാഗത്ത് ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് കഴിയുന്നില്ല.  ഒരു സാഹിത്യകാരന്‍്റെ സാമൂഹ്യ നിലപാടിനെ മുന്നണിയില്‍ തളച്ചിടുന്നതും മുന്നണിയില്‍ ഇല്ലാത്തവരെ അവഗണിക്കുന്നതും അന്യായമാണ്.

സാഹിത്യകാരന്‍ ഒരു ജനതയുടെ സമ്പത്താണ്. ഇതില്‍പ്പെടുന്ന മറ്റൊരു കൂട്ടരാണ് പ്രവാസി എഴുത്തുകാര്‍. അതില്‍ സര്‍ഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇതില്‍ പ്രകടമാകുന്നത് അവഗണനയാണ്. കേരളത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളും അംഗീകാരങ്ങളും മുന്നണിയുടെയും ഉപജാപകരുടെയും സ്തുതിപാഠകരുടെയും ഒളിത്താവളങ്ങളില്‍ നിശ്ചയിക്കപ്പെടുന്നു. പ്രവാസികൾ കേരളത്തിലെ മുന്നണികളിലും സജീവ സാന്നിദ്ധ്യമില്ല. ആരുടെയും കുഴലൂത്തുകാരല്ല. പാളയത്തില്‍ പടനയിക്കാന്‍ ആരുമില്ല. അവരുടെ കൃതികളെപ്പറ്റി പറയാന്‍ മാധ്യമങ്ങളുമില്ല.

പണം ധാരാളമുള്ളതുകൊണ്ട് കാശുകൊടുത്ത്  പുസ്തകമെഴുതിയും  പ്രസിദ്ധീകരിച്ചും കേരളത്തിലെ ചില പുസ്തകപ്രസാധകരെ  സമ്പന്നന്‍മാരാക്കുന്നവരാണ് പ്രവാസി എഴുത്തുകാർ എന്നു കരുതുന്നത് ശരിയല്ല. സാഹിത്യത്തിന്‍്റെ പേരില്‍ മേനിപറഞ്ഞ് നടക്കുന്ന കുറച്ചുപേരുണ്ടാകാം. പുസ്തകങ്ങള്‍ കാശ് കൊടുത്ത് അച്ചടിപ്പിക്കാത്തവരും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ എഴുതുന്നവരുമുണ്ട്. പ്രവാസി എഴുത്തുകാര്‍ക്കും തുല്യനീതി നടപ്പാക്കണം. എന്തുകൊണ്ട് സാഹിത്യ അക്കാദമി പ്രവാസിക്കായി ഒരവാര്‍ഡുപോലും കൊടുക്കുന്നില്ല? പ്രവാസി എഴുത്തുകാരുടെ പല കൃതികളിലും വിശാലവും നൂതനവുമായ കാഴ്ചപ്പാടുകളുണ്ട്. അതുപോലെ  മലയാള ഭാഷയുടെ ഉന്നമനത്തിനായി ഏതാനും സംഘടനകള്‍ എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നു.  പ്രവാസി എഴുത്തുകാര്‍ എത്ര ഭാവസുന്ദരമായ വിധത്തിലാണ് വിദേശചരിത്രവും യാത്രാവിവരണവും നോവലുകളും  മലയാളഭാഷയ്ക്ക്  സംഭാവനയായി നല്കിയിട്ടുള്ളത്. മലയാള ഭാഷയെ എഴുത്തുകാരെ ഒരു മുന്നണിയുടെ ഇരയാക്കിമാറ്റാതെ അവരുടെ സംഭാവനകളെ  തിരിച്ചറിയാന്‍ ഭരണമുന്നണിയിലുള്ളവര്‍ തയ്യാറാകണം. സാഹിത്യസംഭാവനകളെ മാനിച്ചുകൊണ്ടുള്ള സമഗ്രവും  സത്യസന്ധവുമായ ഒരു പുതിയ ചിന്താധാരയ്ക്ക് നമ്മുടെ മുന്നണികള്‍ തയ്യാറാകുന്നില്ളെങ്കില്‍ എം. പി. പോളിന്‍്റെ തെമ്മാടിക്കുഴിയില്‍  സര്‍ഗ്ഗധനരായ എഴുത്തുകാരെ  നിങ്ങള്‍ മറ്റുള്ളവരെപോലെ അടക്കം ചെയ്യുന്നവരാണ്.

സാഹിത്യം മറ്റെന്തിനെക്കാളും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകട്ടെ. ഓരോ രാഷ്ട്രീയ മുന്നണികള്‍ ഭാഷയെ സാഹിത്യത്തെ എഴുത്തുകാരും അടുത്ത 5 വര്‍ഷത്തെക്ക് വാടകക്ക് എടുക്കുന്ന അല്ളെങ്കില്‍ അധികാരത്തിന്‍്റെ തടവറയില്‍ പാര്‍പ്പിക്കുന്ന സമീപനമാണോ നമ്മുടെ പുരോഗമന സാഹിത്യം? എഴുത്തുകാരെ ഇരകള്‍ ആക്കുന്നത് ആരാണ്? ഈ ഇരകള്‍ ശബ്ദിക്കില്ല അതിനാല്‍ തന്നെ അമര്‍ഷത്തിന്‍്റെ അഗ്നിജ്വാലകള്‍ അവരുടെ എഴുത്തില്‍ കാണില്ല. നിരപരാധികളായ ഒരു പറ്റം എഴുത്തുകാരെ എം. പി. പോളിന്‍്റെ തെമ്മാടിക്കുഴിയിലേക്ക് അയക്കുന്നത് ആരാണ്? അധികാരം എല്ലായിടത്തും ഇരകളെ,  അന്ധകാരത്തെ സൃഷ്ടിക്കുന്നത് എന്നാണ് അവസാനിക്കുന്നത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.