അതിനാല്‍ നമുക്ക് മനോഹരമായ നോവലുകളും കവിതകളുമുണ്ടായി

17ാം നൂറ്റാണ്ടില്‍ ലണ്ടന്‍ പട്ടണത്തെ ചുട്ടുകരിച്ച വന്‍ തീപിടിത്തമുണ്ടായപ്പോള്‍ ഒരു കവി പറഞ്ഞു: ‘‘ലണ്ടന്‍ പട്ടണം ഇനിയും ഇനിയും കത്തിയമരട്ടെ; നമുക്ക് മനോഹരങ്ങളായ കവിതകളുണ്ടാകും.’’ ഹിരോഷിമയെയും നാഗസാക്കിയെയും ആറ്റംബോംബ് തുടച്ചുനീക്കിയപ്പോള്‍ മറ്റൊരു കവി പറഞ്ഞു: ‘‘ഭാവനക്ക് സ്വന്തമായുള്ള ഒരിടംകൂടി യാഥാര്‍ഥ്യം കൈയേറിയിരിക്കുന്നു.’’
ദുരന്തങ്ങളും സാഹിത്യവുമെന്ന പാരസ്പര്യത്തിന്‍െറ കൗതുകയുക്തിയാണ് ഈ പ്രതികരണങ്ങള്‍ അടിവരയിടുന്നത്. ചരിത്രത്തിലെ എല്ലാ മഹാദുരന്തങ്ങളും മഹത്തായ സാഹിത്യകൃതികളുടെ ജനനത്തിന് നിമിത്തമായിട്ടുണ്ട്. ഹോളോകോസ്റ്റിന്‍െറ പുകച്ചുരുളുകളില്‍നിന്നാണ് പ്രിമോലെവിയും എലീ വീസലും പിറവിയെടുക്കുന്നത്. അടിമത്തത്തിന്‍െറയും വര്‍ണവെറിയുടെയും ചരിത്രസ്മരണകളില്‍നിന്നാണ് ലാങ്സ്റ്റണ്‍ ഹ്യൂസും അമീരീ ബറക്കയും ഊര്‍ജം കൈക്കൊണ്ടത്. ചോരയുറയുന്ന ഇസ്രായേലി ക്രൂരതകളുടെ നേര്‍സാക്ഷ്യമായാണ് മഹ്മൂദ് ദര്‍വീശ് ഉയിര്‍ക്കൊള്ളുന്നത്.
9/11 ഉം ഒട്ടും വ്യത്യസ്തമായിരുന്നില്ല. കഥകളും നാടകങ്ങളും കവിതകളുമടക്കം നിരവധി കലാശേഷിപ്പുകള്‍ക്ക് അത് നിമിത്തമായി. നോവലുകളുടെ ഒരു നീണ്ട പട്ടികതന്നെയാണ് ഇതുസംബന്ധമായ ‘ഗൂഗ്ള്‍ സര്‍ച്ച്’ ഉല്‍പാദിപ്പിക്കുന്നത്. അത്യാഹിത സാഹിത്യം (Trauma literature) സംബന്ധിച്ച പഠനങ്ങള്‍ക്ക് പുത്തനുണര്‍വ് ലഭിക്കാനും 9/11 ഹേതുവായി. ദൃശ്യപ്രലോഭനീയതയുടെ ഉത്തരാധുനികതയില്‍ സമൂഹവും മാധ്യമങ്ങളും എങ്ങനെ ദുരന്തത്തോട് പ്രതികരിക്കുന്നുവെന്നതായിരുന്നു ഇവയില്‍ പലതിന്‍െറയും പ്രമേയം. ആന്‍ കാപ്ളാന്‍െറ ‘ട്രോമാ കള്‍ച്ചര്‍’, ജൂഡിത് ഗ്രീന്‍ബെര്‍ഗ് എഡിറ്റ് ചെയ്ത ‘ട്രോമ അറ്റ് ഹോം: ആഫ്റ്റര്‍ 9/11’ തുടങ്ങിയവ ഉദാഹരണം.

മാധ്യമം ആഴ്ചപ്പതിപ്പില്‍ ലേഖനത്തിന്‍െറ പൂര്‍ണരൂപം വായിക്കാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.