അവധിക്കാലം കടന്നുപോകാന്‍ ഇനിയും കൃത്യം ഒരുമാസം ശേഷിക്കുന്നു. ഈ സമയത്ത് കുട്ടികള്‍ സിനിമ കണ്ടിട്ടുണ്ടാകും, ടെലിവിഷന്‍െറയും കമ്പ്യൂട്ടറിന്‍െറയും വീഡിയോ ഗെയിമിന്‍െറയും മുന്നിലൊക്കെ എത്ര സമയം ചെലിവിട്ടുണ്ടാകും എന്നതിന് കൃത്യമായ സമയം പറയാന്‍ കുട്ടികള്‍ക്ക് തന്നെയും ഓര്‍മ്മയുണ്ടാകില്ല. കളിക്കളത്തില്‍ ചെലവിടാനൊന്നും മിനക്കെടാതെ അവധിക്കാലം ഇത്തരം വിനോദത്തില്‍ ഒതുക്കാനാണ് കുട്ടികള്‍ക്കും ഇഷ്ടം. എന്നാല്‍ അവധിക്കാലത്തും ട്യൂഷന്‍ മാസ്റ്റര്‍മാര്‍ കറങ്ങി നടപ്പുണ്ടെന്നും മാതാപിതാക്കള്‍ കുട്ടികളെ ട്യൂഷന് വേണ്ടി നിര്‍ബന്ധിക്കാറുണ്ടെന്നതും ഒക്കെ യാഥാര്‍ഥ്യങ്ങളാണ്. അവധിക്കാലത്തെങ്കിലും കുട്ടികളെ സ്വതന്ത്രരാക്കിക്കൂടെയെന്ന് വേദനയോടെ അടുത്തിടെ മലയാളത്തിന്‍െറ പ്രിയ കവയത്രി സുഗതകുമാരി ചോദിച്ചിരുന്നു.
ഇവിടെ കുട്ടികളോട് ചോദിക്കാനുള്ളത് ഈ അവധിക്കാലത്ത് നിങ്ങള്‍ ഏത് പുസ്തകം വായിച്ചു എന്നാണ്. അതുകേട്ട് അത്ഭുതം കൂറും പല കുട്ടികളും. ഇനി രക്ഷകര്‍ത്താക്കളില്‍ ചിലരും കുട്ടികള്‍ എന്തിനാണ് വായിക്കുന്നത് എന്നുപോലും ചോദിച്ചേക്കാം. എന്നാല്‍ വായിച്ചാല്‍ വളരും വായിച്ചില്ളെങ്കില്‍ വളയും എന്ന കുഞ്ഞുണ്ണി മാഷിന്‍െറ വരികളാണ് അത്തരക്കാര്‍ക്കുള്ള മറുപടി. അറിവ് നേടാന്‍ ഇന്ന് വായന ആവശ്യമേയില്ല. മുന്നിലെ ‘ഗൂഗിളി’ല്‍ ഒന്ന് വിരലമര്‍ത്തിയാല്‍ നാം ആവശ്യപ്പെടുന്ന വിവരങ്ങള്‍ മുന്നിലത്തെും. എന്നാല്‍ സര്‍ഗാത്മകമായ സഹൃദയത്വം ഉണ്ടാകണമെങ്കില്‍ വായിച്ചാലേ രക്ഷയുള്ളൂ. അതും ‘ഗൂഗിളില്‍’ നിന്നൊക്കെ ഒരു പരിധി വരെ ലഭിച്ചക്കോം എന്ന് പറഞ്ഞാലും പുസ്തകം വായിക്കുന്നതിന്‍െറ പ്രയോജനം ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ ഇല്ളേയില്ല. നല്ല ബാലസാഹിത്യ കൃതികള്‍ വായിക്കാനുള്ള അവസരമാണ് ഈ അവധിക്കാലമെന്ന് തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്‍കുകയോ വായനശാലകളില്‍ നിന്ന് എടുത്ത് കൊടുക്കുകയോ ചെയ്യേണ്ടത് രക്ഷാകര്‍ത്താക്കളുടെ ചുമതലയാണ്. കുഞ്ഞുണ്ണി മാഷിനെയും സുമംഗലയെയും സിപ്പി പള്ളിപ്പുറത്തിനെയും എസ്.ശിവദാസിനെയും ഒക്കെ കുട്ടികള്‍ വായിക്കട്ടെ.
കുരീപ്പുഴ ശ്രീകുമാര്‍ മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ള മുതിര്‍ന്ന എഴുത്തുകാരുടെ ബാലസാഹിത്യ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികള്‍ ബാലസാഹിത്യ കൃതി തന്നെ വായിക്കണം എന്നുമില്ല. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍്ററി ക്ളാസിലെ കുട്ടികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീറിന്‍െറയും എം.ടിയുടെയും സി.വി ബാലകൃഷ്ണന്‍െറയും പെരുമ്പടവത്തിന്‍െറയും മറ്റ് പ്രതിഭാധനന്‍മാരായ എഴുത്തുകാരന്‍മാരുടെയും ഒക്കെ കൃതികള്‍ വായിക്കാം. എന്നാല്‍ വായനയില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമായ ഒന്നുണ്ട്. നന്മയിലേക്ക് നയിക്കാവുന്നവയെ പിന്തുടരുക. പൈങ്കിളി പുസ്തകങ്ങളുടെയും ഡിറ്റക്ടീവ് കൃതികളുടെയും മാത്രം വായന നല്ല ഫലങ്ങളുണ്ടാക്കില്ല. അവ വായിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അമിതമായി അവയുടെ വായന സര്‍ഗാത്മതക്കും വ്യക്തിത്വത്തിനും വികലതായായിരിക്കും ഉണ്ടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.