കണ്ണും കാതും ഹൃദയവുമുള്ള ജൈവപ്രതിരൂപങ്ങളായി അക്ഷരങ്ങളെ ചേര്‍ത്തു പിടിക്കുന്നവനാണ് വായനക്കാരന്‍. ചരിത്രത്തിന്‍്റെ മണ്ണിടുക്കുകള്‍ ചികഞ്ഞ് ,കിട്ടാവുന്നതില്‍ ഏറ്റവും പഴയതിനെ അന്വേഷിച്ചറിയാനും അവന്‍ തയ്യാര്‍...ഭാഷയേതായാലും,സംവേദനം ചെയ്യപ്പടുന്നത് തലമുറകളിലേക്കാണ്...യുഗങ്ങള്‍ക്കപ്പുറത്തേക്കുള്ള അവശേഷിപ്പുകള്‍ തന്നെയാണല്ളോ ഒരുതരത്തില്‍ പറഞ്ഞാല്‍ അക്ഷരങ്ങള്‍ ...!!!
ആശയ വിനിമയത്തിന്‍റെ ഉപാധികളായി ആംഗ്യങ്ങളും ഭാഷകളും അക്ഷരങ്ങളും ലിപികളും ജനിച്ചു. ചൊല്ലുകളില്‍ നിന്നും അവ എഴുത്തുകളായി. വാമൊഴിയില്‍ നിന്നും വരമൊഴികളായി. ശിലാഫലകങ്ങളും താളിയോലകളും കടലാസും, ലേഖന മാധ്യമങ്ങളായി...സഹസ്രാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഇന്നിന്‍റെ സാധ്യതകളായി നിലനില്‍ക്കുന്നതാകട്ടെ ,കമ്പ്യൂട്ടറും മൊബൈലും പോലുള്ള ഇലക്ട്രോണിക് സാമഗ്രികളും. പുസ്തകങ്ങളെ മാറോടടുക്കിപ്പിടിച്ചിരുന്ന ഒരു തലമുറയില്‍നിന്നും വ്യത്യസ്തരായി, ഇലക്ട്രോണിക് ഉപകരണങ്ങളെ കീശയില്‍ കൊണ്ടുനടക്കുന്നവരായി നമ്മള്‍. കാലാനുസൃതമായ മാറ്റം എന്നു തണുപ്പന്‍ മട്ടില്‍ വിശേഷിപ്പിക്കാവുന്ന ഒന്ന്.
ഇതിനിടയില്‍ വായന സംഭവിക്കുന്നില്ളേ എന്ന ആശങ്കക്ക്, ഉണ്ട് എന്നുതന്നെയാണ് ഉത്തരം. എത്രത്തോളം എന്ന ചോദ്യത്തിന്‍്റെ് ഉത്തരമാണ് നമ്മെ പലപ്പോഴും കുഴക്കുന്നത്...!! കയ്യെഴുത്തു പ്രതികള്‍ മുതല്‍ ആനുകാലികങ്ങള്‍ വരെ ഊഴം കാത്തു ആര്‍ത്തയോടെ വായിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു തൊട്ടുമുമ്പുവരെയുണ്ടായിരുന്നത്...അന്ന് ,തനിക്കു ചുറ്റും വ്യത്യസ്തമായ മറ്റൊരു ലോകം കൂടിയുണ്ടെന്നറിയാന്‍ അത്തരം രചനകള്‍ മാത്രമായിരുന്നു ആശ്രയം.
ഇന്ന് ,ഒരൊറ്റ വിരല്‍ സ്പര്‍ശത്തില്‍ എല്ലാം നമ്മുടെ കണ്‍മുമ്പില്‍ സാധ്യമാണ്. കടലാസും പേനയുമില്ലാത്ത എഴുത്തും, വിരല്‍ തൊട്ടു മറിക്കേണ്ടാത്ത ഏടുകളും. വായനപോലും മറ്റുള്ളവര്‍ നടത്തി , സംക്ഷിപ്തം മാത്രം നമ്മിലേക്കത്തെിച്ചു തരുന്നയത്രയെളുപ്പം..!!
ഇന്നത്തെ ക്രിയാത്മക എഴുത്തുകള്‍ കൂടുതല്‍ നടക്കുന്നതും ആസ്വദിക്കപ്പെടുന്നതും സോഷ്യല്‍ നെറ്റ്വര്‍ക്ക് പരിപാടികളിലൂടെയാണ്. അച്ചടിലോകവും വായനക്കാരും അംഗീകരിച്ച എഴുത്തുകാര്‍ പോലും ഇത്തരം മേഖലകളില്‍ വ്യാപൃതരാണ്താനും. വായിക്കാനുള്ള നമ്മുടെ ത്വര തന്നെയാണ് ഇത്തരം എഴുത്തുപുരകളെ ജനകീയമാക്കുന്നത്. അപ്ലോഡ് ചെയ്യപ്പെടുന്ന ആയിരക്കണക്കിനു രചനകളാണ് നമ്മുടെ കണ്‍മുമ്പിലൂടെ അനുദിനം കടന്നു പോകുന്നത്. താല്‍പര്യത്തോടെയും അല്ലാതെയും അവയില്‍ ഭൂരിഭാഗവും നാം വായിക്കുകയും ചെയ്യുന്നു.
നാം വായിക്കുക തന്നെ ചെയ്യം ...നാമെന്നല്ല ,വരും തലമുറകളും....കണ്ണടച്ച് തുറക്കും മുമ്പേ ഡിലീറ്റ് ചെയ്യപ്പട്ട ഒന്നായി മറ്റല്ളൊം മാറിയാലും, അച്ചടിക്കപ്പെട്ടവ വായിക്കപ്പെടും, ശേഷിക്കും ...ചരിത്രമായി ...ഗൃഹാതുരതയായി...!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.