തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ ചെന്ന്, കവിതയെഴുതുന്ന ശാലിനിയുടെ ഹോട്ടല്‍ എവിടെയാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടും. ‘വഴുതക്കാട്ടേക്ക് പോകുന്ന റോഡിന്‍െറ തൊട്ടുമുമ്പെയുള്ള ഇടത്തെ റോഡില്‍കൂടി അല്‍പം പോകുമ്പോള്‍ വലതുഭാഗത്തെ കട’ -ഉത്തരം കിട്ടി നമ്മള്‍ നടക്കുംമുമ്പേ ‘നല്ല ഊണാണ് കേട്ടോ’ എന്നിങ്ങനെയുള്ള അനുബന്ധവും കേള്‍ക്കാം. ഇനി ഊണ് കഴിക്കാനായി ചെന്ന് നല്ളൊരു ക്യൂവില്‍ നില്‍ക്കേണ്ടിയും വരും. അല്‍പനേരം ക്യൂവില്‍ നിന്നാലും വായ്ക്ക് രുചിയുള്ള ചോറും കറികളും ഒക്കെ കഴിച്ച് സംതൃപ്തിയോടെ പോകാം. കടയില്‍ ചെന്ന് കയറുമ്പോള്‍ സാക്ഷാല്‍ എം.ടി ഈ കടയില്‍നിന്ന് ഊണ് കഴിക്കുന്ന ചിത്രം കാണാം. ഊണിന് ചിക്കന്‍ തോരനും ചെമ്മീനും കണവയും ഒക്കെ സ്പെഷല്‍ ഐറ്റങ്ങളും ഉണ്ട്.
ഹോട്ടല്‍ ഉടമയായ ശാലിനി ദേവാനന്ദിന്‍െറ രുചികരമായ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന നല്ളൊരു വിഭാഗം ഭക്ഷണപ്രിയര്‍ ഉണ്ടെങ്കില്‍ അവരുടെ കവിതകള്‍ ഇഷ്ടപ്പെടുന്ന വലിയൊരുകൂട്ടം സാഹിത്യാസ്വാദകരും ഉണ്ട്. ഇപ്പോഴിതാ ശാലിനിയുടെ പുതിയ കവിതാസമാഹാരം ‘അക്ഷരത്തുട്ടുകള്‍’ എം.ടിയുടെ അവതാരികയുമായി ഡി.സി ബുക്സ് പുറത്തിറക്കാന്‍ പോവുകയാണ്. 42 കവിതകളാണ് അതിലുള്ളത്. മുമ്പ് പരിധി ബുക്സ് പുറത്തിറക്കിയ ‘ഇലച്ചാര്‍ത്ത്’, ചിന്ത ബുക്സ് പുറത്തിറക്കിയ ‘മഴനാര്’ എന്നിവക്ക് സുഗതകുമാരി, ഒ.എന്‍.വി കുറുപ്പ് എന്നിവരാണ് അവതാരിക എഴുതിയത്. ശാലിനി ദേവാനന്ദ് എന്ന 35കാരിയുടെ കവിതകള്‍ ഏറെ കരുത്തുള്ളവയാണെന്നാണ് അവതാരകരും ആസ്വാദകരും അഭിപ്രായപ്പെടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.