വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം എറിഞ്ഞുടക്കപ്പെട്ടവള്‍..
പിന്നിലേയ്ക്കൊന്നൊഴുകാനും നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു
രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോയവള്‍ക്ക് .
അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെ ഒന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,
വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,
പടിയിറങ്ങി പോയ പള്ളി കൂട വരാന്തയുടെ
പടിക്കെട്ടില്‍ നിന്നുമൊരുവട്ടം കൂടെ കുളം കര കളിക്കുവാന്‍ ,
ഒരുവട്ടം, ഒരു വട്ടം മാത്രമെന്റെയീ തഴമ്പിച്ചുറച്ച
നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു
നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..
മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്റെ
ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്റെ കാലമേ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.