നന്തനാര്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷം

നന്തനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് 40 വര്‍ഷം തികഞ്ഞു. ആത്മഹത്യയിലൂടെ തന്‍െറ ജീവിതത്തിന് നിത്യവിരാമമിട്ട നന്തനാര്‍ മലയാളിക്ക് നല്‍കിയത് നിരവധി സാഹിത്യകൃതികളായിരുന്നു. 1926 ജനുവരി അഞ്ചിന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പൂരപ്പുറത്ത് ചെങ്ങനെ വീട്ടില്‍ പരമേശ്വര തരകന്‍്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പി.സി. ഗോപാലന്‍  പില്‍ക്കാലത്ത് നന്ദനാര്‍ എന്നപേരില്‍ പ്രശസ്തനാകുകയായിരുന്നു.  തരകന്‍ ഹയര്‍ എലിമെന്‍്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. കഠിനമായ ദാരിദ്ര്യത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍െറ ബാല്ല്യം കടന്നുപോയത്. ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ച നന്തനാരുടെ പലകൃതികളിലും ഇതിന്‍െറ ആത്മാംശം കടന്നുവന്നിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ദാരിദ്ര്യം ഇല്ലാതാകാനും വേണ്ടി അഞ്ചാം ക്ളാസില്‍ പഠനം നിര്‍ത്തി പട്ടാളത്തില്‍ പോയി നന്തനാര്‍. 1942 മുതല്‍ 1964 വരെ പട്ടാളത്തില്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലി നോക്കി. 1965 മുതല്‍ മൈസൂരില്‍ എന്‍.സി.സി ഇന്‍സ്ട്രക്ടറായിരുന്നു. 1967 മുതല്‍ ഫാക്റ്റില്‍ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കെ 1974 ഏപ്രില്‍ 24ന് നന്തനാര്‍ ആത്മഹത്യ ചെയ്തു. പട്ടാളത്തില്‍ ജോലി ചെയ്യവെ അദ്ദേഹം എഴുത്തിന്‍െറ ലോകത്തില്‍ സജീവമായിരുന്നു. ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും നന്തനാര്‍ രചിച്ചു. 
ആത്മാവിന്‍്റെ നോവുകള്‍ എന്ന നന്തനാര്‍ ആദ്യ നോവല്‍ 1963ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT