ഒരു സിറിയന്‍ ഡോക്ടര്‍ സ്വന്തം നാടിന്‍െറ കദന കഥ പറയുന്നു

പതിനേഴ് വര്‍ഷം തുടര്‍ച്ചയായി സൗദി അറേബ്യയില്‍ ജോലി ചെയ്ത ശേഷം, കഴിഞ്ഞ വര്‍ഷമാണ്  സഹപ്രവര്‍ത്തകയായ ഹിബ റഹ്മയും കുടുംബവും സ്വദേശമായ സിറിയയിലേക്ക് മടങ്ങിയത്, അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചാണ് സിറ്റിയില്‍ത്തന്നെ അവര്‍ വീടും അതിനോട് ചേര്‍ന്ന് ഫാര്‍മസിയുമൊക്കെ പണിതതും സ്വസ്ഥമായ വിശ്രമജീവിതം തുടങ്ങിയതും. സിറിയയിലെ ആഭ്യന്തര കലാപങ്ങളും തുടര്‍ന്നുള്ള രാസായുധപ്രയോഗവുമൊക്കെ നടന്ന വര്‍ത്തമാനകാല പശ്ഛാത്തലത്തില്‍, മറ്റൊരു സഹപ്രവര്‍ത്തകനും ദന്തരോഗവിദഗ്ദനുമായ ഡോ:ഇബ്രാഹിമിനോട്, പൊതുവേ നാടിന്‍്റെ അവസ്ഥയും ഒപ്പം ഹിബയുടെ വിശേഷവും ആരാഞ്ഞപ്പോള്‍, പൊടുന്നനെ അദ്ദേഹം പൊട്ടിത്തെറിക്കുകയാണുണ്ടായത്.

നിഷ്കാരുണ്യത്തിന്‍്റെ നീരൂറ്റി വളര്‍ന്നവന്‍
പകയുടെ തീക്കുണ്ഠത്തില്‍ പിറന്നവന്‍
അധികാരത്തിന്‍്റെ മദം പൊട്ടിയവന്‍..അവനാണ് ബശ്ശര്‍ ..ചെകുത്താന്‍....
വികാരാവേശത്തില്‍ ആ മുഖം ഇത്ര കണ്ട് ചുവന്ന് ആദ്യമായി കാണുകയാണ്.

ചോര നിറമുള്ള ചെറിപ്പഴങ്ങള്‍  പോലെ സൗഹൃദം

ഡോക്ടറും ഫാര്‍മസിസ്റ്റും എന്നതിലുപരി ഒരു സൗഹൃദത്തിന്‍്റെ ചരട് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതുകൊണ്ട് ഇടവേളകളില്‍ ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യത്തെ അടിമ ബിലാല്‍ ബന്‍ റബാഹ്(റ) ന്‍്റെ ഖബറിടം ഡമാസ്കസിലുള്ള അദ്ദഹത്തേിന്‍്റെ വീടിനടുത്തുള്ള ബാബ് അന്‍ സഗീര്‍ എന്ന സ്ഥലത്താണെന്ന് ഇടയ്ക്ക് എന്നോട് പറഞ്ഞിട്ടുണ്ട്. റസൂല്‍(സ) യുടെ സന്തതസഹചാരിയും കര്‍ണമധുരമായ സ്വരമാധുരിയും ഉള്ള ബിലാലിനെ അത്രമേല്‍ സ്നേഹിച്ചതുകോണ്ടു തന്നെയാണ്  അദ്ദേഹം അന്ത്യവിശ്രമം കൊള്ളൂന്ന ആ മണ്ണിനോട് ഇഷ്ടം തോന്നിയതും എന്‍്റെ കുട്ടിക്ക് ഞാന്‍ ബിലാല്‍ എന്നു പേരിട്ടതും.  മാത്രമല്ല ഓരോ അവധിക്കാലത്തിനു ശേഷവും തിരികെയത്തെുമ്പോള്‍ സ്വന്തം കൃഷിയിടത്തില്‍  നിന്ന്,വീഞ്ഞപ്പെട്ടികളില്‍ പായ്ക്ക് ചെയ്ത ചോര നിറമുള്ള ചെറിപ്പഴങ്ങള്‍ അദ്ദേഹം കൊണ്ടുവരുമായിരുന്നു.അവയുടെ സ്വാദും മധുരവും നുകരുമ്പോള്‍ വീണ്ടും സിറിയന്‍ മണ്ണിനോട് ഒരു പൊടിക്ക് ഇഷ്ടം കൂടും. നിസ്സാന്‍ കബ്ബാനിയേയും അഡോണിസിനേയും എനിക്കറിയാമെന്ന് പറയുമ്പോള്‍ ഒരു ചെറിയ കവി കൂടിയായ ഡോക്ടര്‍ കവിത മൂളും.

രക്തരാശി പടര്‍ന്ന മണ്ണില്‍
മുന്തിരി വിളയിക്കും
നിറവും വീര്യവും കൂടിയ
വീഞ്ഞു വാറ്റി
അധികാരികള്‍ ഉന്മത്തരാകും....

      I am proud to have an Indian sister   എന്ന് എന്നെപ്പറ്റി മറ്റ് സഹപ്രവര്‍ത്തകരോട് പറഞ്ഞ് എപ്പോഴും കളിചിരികളുമായി മാത്രം കണ്ടിട്ടുള്ള അദ്ദേഹമിതാ സ്വന്തം നാടിന്‍്റെ കദനകഥ വിവരിക്കുന്നു...

കാറ്റടെുക്കുന്ന മുകിലുകള്‍

കലാപങ്ങള്‍ക്കിടയിലെ ഷെല്ലാക്രമണത്തില്‍  തകര്‍ന്ന കെട്ടിടങ്ങളുടെ കൂട്ടത്തില്‍ ഹിബയുടെ വീടും ഫാര്‍മസിയുമൊക്കെ ഉള്‍പ്പെട്ടിരുന്നുവത്രേ. തിരിച്ചടെുക്കാനാവാത്ത വിധം സര്‍വ്വസമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ഭാഗ്യം കൊണ്ടു മാത്രം തിരിച്ചു കിട്ടിയ ജീവനുമായി അവരിപ്പോള്‍ അഭയാര്‍ത്ഥിക്യാമ്പിലാണാത്രേ. നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ അവസരത്തില്‍ സിറിയയുടെ അതിര്‍ത്തി രാജ്യങ്ങളായ ജോര്‍ദ്ദാന്‍്റേയും തുര്‍ക്കിയുടേയും അതിര്‍ത്തികളില്‍  അഭയാര്‍ത്ഥികളായി താവളമടിച്ചിരിക്കുന്നത്. ജീവിതം കൊണ്ട് നെയ്തെടുത്ത സ്വപ്നങ്ങളൊക്കെയും പിന്നിലുപേക്ഷിച്ച്, മരണം ഭക്ഷിച്ച്, തങ്ങളുടേതായ അവശ്യ സാധനങ്ങള്‍ മാത്രം തുണിപ്പൊതികളിലാക്കി പിന്നിലേക്ക് ചാഞ്ഞൊന്നു നോക്കി കാറ്റുകൊണ്ടുപോകുന്ന മുകിലിനെപ്പോലെ പലായനം ചെയ്യന്നവര്‍. ഏതു നിമിഷവും യുദ്ധം ഭയക്കുന്ന അവരുടെ കണ്ണുകളയോക്കെയും പ്രതിരോധത്തിന്‍്റേയും സമരത്തിന്‍്റേയും വിഷാദത്തിന്‍്റെയുമടക്കം വിവേചിച്ചടെുക്കാനാവാത്ത മറ്റു പല വികാരങ്ങളും മിന്നി മറയുന്നു.
സ്ത്രീകള്‍ എന്നും ഇരകളാകാന്‍ വിധിക്കപ്പെട്ടവര്‍.   എങ്ങും മരണവക്ത്രത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ നെഞ്ചിടിപ്പുകള്‍. ഓരോരുത്തരും അവന്‍്റെ സമൂഹത്തില്‍ നിന്നും വര്‍ഗ്ഗത്തില്‍ നിന്നും കുടുംബത്തില്‍നിന്നും വേര്‍പെട്ട്, വെറും ശരീരങ്ങളായി അലയുകയാണിവിടെ. അഭയാര്‍ത്ഥിക്യാമ്പുകളില്‍ ക്ളേശം ഏറെയും അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്ക് തന്നെയാണ്....  ഇരുട്ടു വീണാല്‍ പ്പിന്നെ പുറത്തിറങ്ങാനേ അവര്‍ക്ക് പേടിയാണ്..  സാമൂഹിക വിരുദ്ധര്‍ പലപ്പോഴും പെണ്‍കുട്ടികളെ വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടമാനഭംഗങ്ങള്‍ക്കിരയാക്കാറുണ്ട്. അത്തരം ഇരകളുടെ സഹനങ്ങളും അതിജീവനങ്ങളും കൂടി ഈ കലാപങ്ങളുടെ ബാക്കിപത്രമായി നാം കൂട്ടി വായിക്കേണ്ടതാണ്.. ചോദ്യം ചെയ്യന്നവരെ തോക്കിന്‍  മുനയില്‍ നര്‍ത്താനുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍, പ്രതീക്ഷയുടെ വക്കില്‍ ഒച്ചിനെപ്പോലെ ഒട്ടിപ്പിടിച്ചു കഴിയുന്നവര്‍ എങ്ങനെ പ്രതികരിക്കാനാണ്....? കാരണം ജീവനു വേണ്ടി മാത്രം പലായനം ചെയ്തവരാണ് അവരൊക്കെ. ഇല കൊഴിഞ്ഞ മരങ്ങള്‍ വസന്തത്തെ സ്വപ്നം കാണുമ്പോഴും അശാന്തിയുടെ വ്രണങ്ങള്‍ തളിര്‍ത്ത് മരണവും പ്രാണനും മുഖാമുഖം നോക്കുകയാണവിടെ. ഭക്ഷണവും മരുന്നും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകിക്കുകയാണ്, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സമൂഹം. കൂടാരം ലഭിക്കാത്തവര്‍ ആകാശം മേല്‍ക്കൂരയാക്കി വെറും മണ്ണില്‍ തുണി വിരിച്ചുറങ്ങുന്നു.അതിനിടയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വിശന്ന നിലവിളികളുണ്ട്, വൃദ്ധരുടെ ഞരക്കങ്ങളുണ്ട്. അവരെ സംബന്ധിച്ച്, മരണം അവസാന വാക്കല്ല. ഉഷ്ണക്കാറ്റിന്‍്റെ ശിഖരത്തില്‍ വേനലിന്‍്റെ ദാഹം ചേക്കേറുന്നുണ്ട്. ആകാശത്തെ വലം വച്ച് ആരുടെയൊക്കെയ്യാ പ്രതീകങ്ങളായി, കഴുകന്മാര്‍ പറക്കുന്നുണ്ട്. സന്ധ്യയുടെ വാടിയ മുഖം കണ്ട്, പനയോലവിശറിയും, റാന്തല്‍  വിളക്കുമായി അടിയൊഴുക്കുള്ള നദിപോലെ അനസ്യൂതമായ ജനപ്രവാഹം. കാലം എല്ലാ മുറിവുകളും ഉണക്കും എന്ന നമ്മുടെയൊക്കെ ധാരണ അബദ്ധജഡിലമാണെന്നറിഞ്ഞിട്ടും ഒരു പുതുയുഗപ്പിറവി കാത്തിരിക്കുകയാണ് ഭൂമിക നഷ്ടപ്പെട്ട ആ കഥാപാത്രങ്ങള്‍....ഡോ: പറഞ്ഞു നിര്‍ത്തി.

എല്ലാ കാട്ടു തീയും ഒരിക്കല്‍  കെട്ടു പോകും. 

പകരം പച്ച പുല്‍ത്തകിടികള്‍ പൂവിടും....എന്‍്റെ സാന്ത്വനത്തിന് അദ്ദേഹത്തിന്‍്റെ മറുപടി ഇങ്ങനെ...തകര്‍ക്കണം, താഴെയിടണം, ഉന്മൂലനാശം വരുത്തണം എന്നതിനു പകരം പണിയണം പടുത്തുയര്‍ത്തണമെന്ന് ചിന്തിച്ച്, പാപങ്ങളൊക്കെയും കഴുകിക്കളഞ്ഞ്, ധര്‍മ്മം പുന:സ്ഥാപിക്കാന്‍ ശക്തമായ ഒരു ഭരണ നേതൃത്വം.അതാണ് ഇന്ന് സിറിയയുടെ ആവശ്യം. ആ സംഭാഷണം അവിടെ അവസാനിക്കുമ്പോള്‍, കംസനെ വധിക്കാന്‍ പിറവിയെടുത്ത ശ്രീകൃഷ്ണനാണ് എന്‍്റെ മനസ്സിലേക്കൊടിയത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-10 08:18 GMT