പ്രിയ എഴുത്തുകാരീ....
നീര്‍ മാതളത്തിന്‍െറ സ്നേഹത്തണല്‍ ഞങ്ങള്‍ക്കുകൂടി വിരിച്ചുതന്ന കമലാസുരയ്യാ...
താങ്കള്‍ ഈ ഭൂമിയില്‍നിന്നും മടങ്ങിയിട്ട് നാലുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഓര്‍മ്മകളുടെ മഹാഗണിത്തണലിനടിയില്‍ മയങ്ങുന്ന പ്രിയ സുരയ്യാ...ഞങ്ങള്‍ നഷ്ടപ്പെടലിന്‍െറ വേദന തിരിച്ചറിയുന്നു. കാപട്യമാര്‍ന്ന ഈ ലോകത്തിന്‍െറ മുന്നില്‍നിന്ന് വായ തോരാതെ സ്നേഹത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന തെളിനീരുറവയായിരുന്നു താങ്കള്‍. ഒരു കാലഘട്ടത്തിന്‍െറ വരദാനമായിരുന്നു കമലാസരയ്യ എന്ന് ആരോ എഴുതിയത് ഓര്‍ത്തുപോകുന്നു. കറുപ്പും നുണയും പരദൂഷണവും പകയും കൊതിയും പടരുന്ന ലോകത്ത് അതൊന്നും ശ്രദ്ധിക്കാതെ നിഷ്കളങ്കഷമായി ജീവിച്ച കഥാകാരി. പൂമ്പറവകളുടെ കാല്‍പ്പനികതയും മുറിവേറ്റ ഹൃദയങ്ങളുടെ വേദനകളും എത്രയെത്ര രചനകളാക്കി സുരയ്യ വായനക്കാരുടെ മനസുകളില്‍ ജീവിക്കുന്നു. കാലയവനികക്ക് ഉള്ളില്‍ മറഞ്ഞുപോയ ഈ പുണ്യജന്‍മത്തെ മലയാളിക്ക് മറക്കുക സാദ്ധ്യമല്ല. കഥകളുടെ രാജകുമാരിയും ഭാവനകളുടെ ചക്രവര്‍ത്തിനിയായും ഭൂമിയില്‍ വാണ സുരയ്യ സ്വര്‍ഗത്തിലെ ജാലകം തുറന്ന് ഭൂമിയിലേക്ക് പാളി നോക്കുന്നുണ്ടാകാം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.