ഇ. വി കൃഷ്ണപിള്ള. മലയാളത്തിലെ നര്‍മ്മസാഹിത്യത്തിന്‍റ തലതൊട്ടപ്പന്‍. പക്ഷെ അദ്ദേഹം പിറന്ന ജന്‍മഗ്രാമം ഇപ്പോഴും ദൂ:ഖത്തിലാണ്. ആ ഓര്‍മ്മകളെ കാലത്തിനുമുന്നില്‍ പരിചയപ്പെടുത്താന്‍ ഒരു സ്മാരകമില്ലല്ളോ എന്നതാണ് ആ സങ്കടത്തിന് കാരണവും. അടുത്തിടെ അദ്ദേഹത്തിന്‍െറ 65 ാം ജന്‍മദിനം നാട്ടുകാര്‍ കൊണ്ടാടിയപ്പോഴും ഈ ആവശ്യമായിരുന്ന ഏവരും ഉന്നയിച്ചതും.
കൊല്ലം ജില്ലയിലെ കുന്നത്തൂരില്‍ 1894 സെപ്തംബര്‍ 16 ന് ഇ.വി കൃഷ്ണപിള്ള ജനിച്ചു. പിതാവ് അഡ്വ.പപ്പുപിള്ളയും മാതാവ് കല്ല്യാണിയമ്മയും. ജനനം തന്നെ ആള്‍ക്കാരെ ആദ്യം കരയിച്ചും പിന്നീട് നിര്‍ത്താതെ ചിരിപ്പിച്ചും കൊണ്ടായിരുന്നു. ഇ.വി പിറന്നത് ഒരു മഴരാത്രിയില്‍ അനക്കമില്ലാതെയായിരുന്നു. ‘മരിച്ച്’പിറന്ന കുട്ടിയെ അടക്കാന്‍ മഴയത്ത് തന്നെ കുഴിമാടംവെട്ടി. കുഴിവെട്ടുന്നതിനിടെ മണ്ണെണ്ണ വിളക്ക് ചരിഞ്ഞ് കുട്ടിയുടെ കാലിലേക്ക് തീപടര്‍ന്നു. പെട്ടെന്ന് കാല്‍വലിച്ച് കുട്ടി കരഞ്ഞുതുടങ്ങി. ആള്‍ക്കാര്‍ ഞെട്ടി. പിന്നീടവര്‍ കുട്ടിയെ വാരിയെടുത്തുകൊണ്ട് വീട്ടിലേക്കോടി. കരഞ്ഞ് തളര്‍ന്ന വീട്ടുകാര്‍ പിന്നെ ചിരിച്ചുതുടങ്ങി.
ഇ.വിയുടെ കുടുംബം പില്‍ക്കാലത്ത് അടൂര്‍ പെരിങ്ങനാട്ടേക്ക് മാറി. കോട്ടയം സി.എം.എസ് കോളേജില്‍നിന്ന് ഇന്‍റര്‍മീഡിയറ്റ് പാസായശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ പാസായി. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ക്ളര്‍ക്കായി ഉദ്യോഗം ആരംഭിച്ചു. 25ാം വയസിലായിരുന്നു വിവാഹം. മാര്‍ത്താണ്ഡവര്‍മ്മ അടക്കമുള്ള നോവലുകള്‍ രചിച്ച സി.വി രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിയമ്മയായിരുന്ന വധു. 27 ാം വയസില്‍ അസി.തഹസീല്‍ദാരായി സ്ഥാനക്കയറ്റം ലഭിച്ച ഇ.വി 1922 ല്‍ അധവിയെടുത്ത് ബിരുദ പഠനത്തിനുചേര്‍ന്നു. ശേഷം തിരുവനന്തപുരത്ത് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
തുടര്‍ന്നാണ് അദ്ദേഹം തന്‍റ എഴുത്തുജീവിതം തുടങ്ങുന്നത്. 1924 ല്‍ കോട്ടയത്ത് നിന്നിറങ്ങുന്ന ‘മലയാളി’യുടെ പത്രാധിപരായി.1927 ല്‍ മദ്രാസില്‍ നടന്ന ദേശീയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ തിരുവിതാംകൂര്‍ പ്രതിനിധിയായി പങ്കെടുത്ത് സംസാരിച്ച് ശ്രദ്ധ പിടിച്ചുപറ്റി. നാലുവര്‍ഷത്തിനുശേഷണ്‍ കൊട്ടാരക്കര കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ കൗണ്‍സിലേക്കും പിറ്റെവര്‍ഷം 1931 ല്‍ പത്തനംതിട്ടയില്‍നിന്ന് ശ്രീമൂലം അസംബിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു. 1935 ല്‍ തിരുവനന്തപുരത്തേക്ക് താമസംമാറി.
അതിനുശേഷം മലയാള മനോരമ വാരികയുടെ ആദ്യ പത്രാധിപരായി. ഏതാണ്ട് ഈ കാലിയളവില്‍ കഥാകൗമുദി,സേവിനി,എന്നിവയുടെയും പത്രാധിപരായിരുന്നു. മക്കള്‍ അടൂര്‍ ഭാസി, ചന്ദ്രാജി, പത്മനാഭന്‍നായര്‍,കൃഷ്ണന്‍നായര്‍, ഓമനക്കുട്ടിയമ്മ,രാജലക്ഷ്മിയമ്മ. 1938 ല്‍ 44 ാം വയസില്‍ അന്തരിച്ചു. സംഭവബഹുലമായിരുന്നു ആ ജീവിതം.
ആ ജീവിതത്തിനിടയില്‍ എക്കാലത്തും മലയാളിയെ കുടുകുടാ ചിരിപ്പിക്കാന്‍ പോന്ന നിരവധി കൃതികളാണ് പിറന്നതും. ചിരിയും ചിന്തയും, പോലീസ് രാമായണം, കവിതാകേസ്, ഇ.വി കഥകള്‍ അങ്ങനെ നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.