????? ??????

ഖുർആന്‍റെ തണലിൽ മനസ്സലിഞ്ഞ്

തിരുവനന്തപുരം പാളയം പള്ളിയുടെ ലൈബ്രറിയിൽ ഞാൻ സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കി നൽകിയ ആയിരക്കണക്കിന് പേജുള്ള ഖുർആൻ അറബി ​ൈകയെഴുത്തുപ്രതി ഇന്നും ഉണ്ട്. ഈ വാക്കുകൾ ജമീലാ മാലിക്​ എന്ന, ഒരു കാലത്ത് മലയാള സിനിമയിലെ വെള്ളിനക്ഷത്രമായ നായിക ഒാർത്തെടുത്തുപറയുമ്പോൾ കണ്ണിൽ റമദാൻപിറയുടെ വെള്ളിവെളിച്ചം. ആ ഖുർആൻ കൈയെഴുത്ത് പതിപ്പി​​​​​​െൻറ പിന്നിലെ കഥ ഓർമകളുടെ പൊടി തട്ടിയെടുക്കുമ്പോൾ അവർ  ഇസ്​ലാമിനെക്കുറിച്ച്​ കൂടുതൽ പഠിക്കാൻ സ്വയം നടത്തിയ കഥയും ആവേശത്തേടെ സ്മരിക്കുന്നു.

1990നു ശേഷം മലയാള സിനിമ ചരിത്രത്തിൽ നിന്നുതന്നെ ജമീല മാലികെന്ന പേര് എന്നന്നേക്കുമായി മാഞ്ഞപ്പോൾ അവർ ജീവിതത്തിലും ഒറ്റപ്പെട്ടു. പിന്നീട് ജീവിതത്തിൽ അത്രമേൽ കരുത്തും ഏറെ ആശ്വാസവും നൽകിയത് ഇസ്​ലാമാണെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. മൂന്നര മാസം കഠിന പ്രയത്നം നടത്തി ഊണിനും ഉറക്കിനും സുല്ലിട്ട് അവർ തന്നെ മനസ്സിൽ നിശ്ചയിച്ച് നടപ്പാക്കിയ നിയ്യത്തായിരുന്നു ഖുർആൻ പതിപ്പി​​​​​െൻറ കൈയെഴുത്തുപ്രതി. വിശുദ്ധ റമദാൻ ജീവിതത്തിൽ അത്രക്ക് നിറമുള്ള ഓർമകൾ സമ്മാനിക്കുന്നില്ലെങ്കിലും മതത്തെ കുറിച്ച് വർഷങ്ങൾക്കുശേഷം പഠിക്കേണ്ടിവന്നതി​​​​​െൻറ സങ്കടം മനസ്സിലുണ്ട്. കാരണം മതം പഠിപ്പിക്കാനോ പറഞ്ഞു തരാനോ ആരും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. 

അക്ഷരവീട്ടിലെ റമദാൻ 
ഇത്തവണത്തെ നോമ്പുകാലം ജമീല മാലികിന് സന്തോഷത്തി​​​​​െൻറ കാലമാണ്. 1990നുശേഷം ഇക്കഴിഞ്ഞ വർഷംവരെ അവർക്ക് പ്രയാസങ്ങളുടെ കാലഘട്ടമായിരുന്നു. വീടില്ല, തിരിഞ്ഞുനോക്കാൻ ആളില്ല. ആ സാഹചര്യത്തിലേക്കാണ് ‘മാധ്യമം’ അക്ഷരവീട് പദ്ധതിയിലൂടെ അവർക്ക് വീട് നിർമിച്ചുനൽകുന്നത്. വീടെന്ന സ്വപ്​നം പൂവണിഞ്ഞപ്പോൾ അവർക്ക് വർഷങ്ങളോളം നഷ്​ടപ്പെട്ട സന്തോഷമാണ് തിരികെ ലഭിക്കുന്നത്. ആ സന്തോഷത്തി​​​​​െൻറ കൂടെ വിശുദ്ധ റമദാൻകൂടി പുതിയ വീട്ടിലേക്ക് അതിഥിയായി എത്തുമ്പോൾ അവരുടെ മനസ്സ് നിറഞ്ഞൊഴുകുകയാണ്. 

നിറമില്ലാത്ത നോ​േമ്പാർമകൾ
റമദാൻ കാലവും നോമ്പും അവർക്ക് മധുരമുള്ള ഒരുപാട് ഓർമകളൊന്നും ജീവിതത്തിൽ സമ്മാനിച്ചിട്ടില്ല. ഇസ്​ലാമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങുന്നതുതന്നെ സിനിമയിൽ നിന്ന് വിട്ട്​ ഒറ്റപ്പെട്ടുകഴിയുമ്പോഴാണ്. പലപ്പോഴും പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. മാമി ആസിയ ഉമ്മയാണ് അവരെ ഇക്കാര്യത്തിൽ ഏറെ സഹായിച്ചത്. അവർ പ്രദേശത്ത് ഖുർആൻ ക്ലാസ് എടുക്കാറുണ്ടായിരുന്നു. അത്യാവശ്യം മതം അറിയുന്ന സ്ത്രീ. അവരുടെ കൈയിൽ നിന്ന് വാങ്ങിയായിരുന്നു ഖുർആൻ പരിഭാഷ ആദ്യമായി വായിച്ചതും. പിന്നീട് മറ്റാരുടെയും സഹായമില്ലാതെ അറബിക് പുസ്തകങ്ങൾ വായിച്ച് പരിഭാഷയുടെ സഹായത്തോടെ അക്ഷരങ്ങൾ പഠിച്ച് വായിക്കാനും എഴുതാനും പഠിച്ചു. പഠനത്തിനിടെ സംശയം വന്നാൽ ദീർഘനേരം പുറത്തോട്ട് നോക്കിയിരിക്കും.

‘എഴുത്തും വായനയും അറിയാത്ത പ്രവാചകന്(സ) ഹിറാ ഗുഹയിൽവെച്ച് മലക് ജിബ്​രീൽ (അ) വഴി അല്ലാഹുവി​​​​​െൻറ ദൂത് എത്തിയപ്പോൾ നിരക്ഷരനായ പ്രവാചകനോട് അല്ലാഹു ആവശ്യപ്പെട്ടത് ഇഖ്റഅ് (നീ വായിക്കുക) എന്നാണല്ലോ? അതാണ് എനിക്കും ലഭിച്ച പ്രചോദനം. വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ അവർ അറബി വായിക്കാനും എഴുതാനും പഠിച്ചു. തുടർന്ന് കോഴിക്കോട് നിന്ന് എത്തിച്ച ഖുർആൻ പരിഭാഷ മുഴുവൻ വായിച്ചു. അറബി പഠിച്ചാൽ താൻ ഒരു നിയ്യത്ത്(വാഗ്ദാനം) പൂർത്തിയാക്കുമെന്ന് ജമീല മാലിക് നേരത്തേ കരുതിയിരുന്നു. ആ നിയ്യത്ത്  പ്രകാരമാണ് ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി പള്ളിയിലേക്ക് നൽകിയത്. കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന നഫീസത് ബീവി സംഭവം അറിഞ്ഞ അന്ന് തന്നെ നേരിട്ടുവന്ന് ആശംസയറിയിച്ചതായി ഓർത്തെടുക്കുന്നു. 

നിറമുള്ള നോമ്പ് ഓർമകളിലേക്ക്
പലപ്പോഴും നോമ്പുകാലത്ത് കൃത്യമായി നോ​െമ്പടുത്ത അനുഭവങ്ങളൊന്നും അവർക്ക് ഇല്ല. പക്ഷേ, പലപ്പോഴും നോമ്പെടുക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. പുരോഗമനവാദിയായ ഉപ്പ കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദും ഉമ്മ കോന്നിക്കാരിയായ തങ്കമ്മ വർഗീസും അക്കാര്യങ്ങളിൽ തന്നെ ഒരുപാട് സഹായിക്കാറുണ്ടായിരുന്നു. അത്താഴവും നോമ്പ് തുറക്കും ഭക്ഷണം ഉമ്മ ഒരുക്കിത്തരാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് ആവേശത്തിൽ പുലർച്ച എഴുനേറ്റ് നോമ്പ് പിടിക്കുകയും ഉച്ചയോടെ അവസാനിപ്പിക്കുകയും ചെയ്യുന്ന മങ്ങിയ ഒർമകളുണ്ട്.
ഉപ്പ മാലിക് മുഹമ്മദി​​​​​െൻറ ഉപ്പ അറബിയായിരുന്നു. അറേബ്യയിൽനിന്ന് കേരളത്തിൽവന്ന് വിവാഹം കഴിച്ചു. ഉപ്പയുടെയും ഉമ്മയുടെയും വിവാഹം അക്കാലത്ത് മുസ്​ലിം സമൂഹത്തിലെ യാഥാസ്ഥിതിക വാദികളെ ചൊടിപ്പിച്ചിരുന്നു.

പലരും വിശ്വാസത്തി​​​​​െൻറ പേരും മത വിരുദ്ധതയും പറഞ്ഞ് പ്രചാരണം നടത്തിയെങ്കിലും അവർ കുലുങ്ങിയില്ല.  ഉപ്പുപ്പ നല്ല വിശ്വാസിയായിരുന്നു. അദ്ദേഹം കൃത്യമായി നേമ്പും പിടിച്ചിരുന്നു. അതായിരുന്നു കുട്ടിക്കാലത്ത് അവരെ നോമ്പ് പിടിക്കാൻ പ്രേരിപ്പിച്ചതും. പിന്നീട് സിനിമയുടെ തിരക്കിലേക്ക് കടന്നപ്പോൾ നോമ്പ് പിടിക്കാറില്ലായിരുന്നു. സിനിമയിൽ നിന്ന് മാറിയ ശേഷം അപ്പോഴും പ്രയാസങ്ങളും കഷ്​ടപ്പാടുകളും ഒരു ഭാഗത്ത് വേട്ടയാടുമ്പാഴും ഇസ്​ലാമിനെ ക്കുറിച്ച് പഠിച്ചതിനുശേഷം കൃത്യമായി നോമ്പുപിടിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. ആരോഗ്യം പലപ്പോഴും തളർത്തുമ്പോഴും നഷ്​ടമാവാറുള്ള നോമ്പുകൾക്ക് പകരമായി മുദ്ദ് (പ്രായശ്ചിത്വം) നൽകുന്നുണ്ട് അവർ. പലരും ഇഫ്താറുകൾക്ക് ക്ഷണിക്കാറുണ്ടെങ്കിലും പോവാൻ സാധിക്കാറില്ല. 

Tags:    
News Summary - Jameela Malik Ramadan Memmories -lifestyle news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT