ഡോ. സ്വാതി പിരാമലിന് ഉന്നത ഫ്രഞ്ച് ബഹുമതി

ലണ്ടൻ: പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. സ്വാതി പിരാമലിന് ഫ്രാൻസിന്റെ ഉന്നത സിവിലിയൻ ബഹുമതി. മുംബൈയിൽ നടന്ന ചടങ്ങിലാണ് 'നൈറ്റ് ഓഫ് ദ ലീജ്യൻ ഓഫ് ഓണർ' പിരാമൽ ഗ്രൂപ് വൈസ് ചെയർമാനായ സ്വാതിക്ക് (66) നൽകിയത്. ഫ്രഞ്ച് വിദേശ-യൂറോപ് കാര്യ മന്ത്രി കാതറിൻ കൊളോണ സംബന്ധിച്ചു.

1802ൽ നെപ്പോളിയൻ ബോണപാർട് ആണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. വ്യവസായം, വ്യാപാരം, ശാസ്ത്രം, മരുന്ന് തുടങ്ങിയ മേഖലകളിലെ സംഭാവനകളും ഇന്തോ-ഫ്രഞ്ച് ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ പ്രവൃത്തികളും അവാർഡിന് പരിഗണിച്ചു.

Tags:    
News Summary - Dr. Swati Piramal receives top French honour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.