Posted On
date_range Updated On
date_range ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെമുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കുഞ്ഞുങ്ങളുമായി രക്ഷിതാക്കൾ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ്നടത്തിയത്. 50 പേരാണ് തുഞ്ചൻ പറമ്പിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. രാവിലെ 4.30 മുതൽ ചടങ്ങ് തുടങ്ങി.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.