ഉംറ ബുക്കിങ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണം

ജിദ്ദ: ഉംറ ആപ്ലിക്കേഷനായ 'ഇഅ്തമർന'യിൽ പ്രവേശിക്കാൻ കഴിയാത്തവർ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

ചില ഉപയോക്താക്കൾക്ക് ഇഅ്തർമന ആപ്ലിക്കേഷനിൽ പ്രവേശിക്കാൻ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കുള്ള മറുപടിയിലാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കിൽ നിലവിലെ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്ത് വീണ്ടും ഡൗൺലോഡ് ചെയ്യുകയോ വേണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

വീണ്ടും പ്രശ്നം നിലനിൽക്കുകയാണെങ്കിൽ അത് പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യവിവരങ്ങൾ പ്രത്യേക സന്ദേശങ്ങളിലൂടെ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Tags:    
News Summary - Umrah booking application should be updated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.