ശബരിമല: സന്നിധാനം, പമ്പ, കാനന പാതകൾ, നിലക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കി കെ.എസ്.ഇ.ബി. പമ്പയിലും സന്നിധാനത്തും 4500 എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 5000 എൽ.ഇ.ഡി ലൈറ്റുകൾ നിലക്കലിലും സ്ഥാപിച്ചിട്ടുണ്ട്. പുതുതായി ലൈറ്റുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
പൂർണമായും എൽ.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിക്കുന്നത്. ഒരു അസി. എൻജിനീയറുടെ നേതൃത്ത്വത്തിൽ 25 ജീവനക്കാരെ 10 ദിവസം വീതം തുടർച്ചയായി തീർഥാടന കാലത്തേക്ക് മാത്രമായി വിവിധ ഓഫിസുകളിൽനിന്നായി പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും സുരക്ഷ പാരിശോധനകളും തുടർച്ചയായി നടത്തിവരുന്നു.
പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പത്തനംതിട്ട ഇക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുടെ മേൽനോട്ടത്തിൽ വടശ്ശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ, കക്കാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ, റാന്നി പെരുന്നാട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.