വിമാനത്താവളത്തിൽ ശബരിമല കൗണ്ടർ തുറന്നു

നെ​ടു​മ്പാ​ശ്ശേ​രി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യം ഒ​രു​ക്കാ​ൻ കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​ത്യേ​ക കൗ​ണ്ട​ർ തു​ട​ങ്ങി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​യാ​ൽ എം.​ഡി എ​സ്. സു​ഹാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ലെ അ​റൈ​വ​ൽ ഭാ​ഗ​ത്താ​ണ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ക. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. സ​ന്നി​ധാ​ന​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന അ​പ്പം, അ​ര​വ​ണ പ്ര​സാ​ദ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും നെ​യ്യ​ഭി​ഷേ​ക​ത്തി​നു​വേ​ണ്ടി​യു​മു​ള്ള കൂ​പ്പ​ണു​ക​ൾ കൗ​ണ്ട​റു​ക​ളി​ൽ​നി​ന്ന് വാ​ങ്ങാം. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും കൗ​ണ്ട​റി​ൽ​നി​ന്ന് ല​ഭി​ക്കും.

എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ എ.​സി.​കെ. നാ​യ​ർ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എ.​എം. ഷ​ബീ​ർ, ഓ​പ​റേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​ദി​നേ​ശ് കു​മാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, ധ​ന​ല​ക്ഷ്മി ബാ​ങ്ക് റീ​ജ​ന​ൽ ഹെ​ഡ് പി. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sabarimala counter opened at the nedumbassery airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.