റമദാനിലെ ആദ്യ ദിവസത്തിൽ ലുസൈൽ പാലസിൽ അതിഥികളെ സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി
റമദാൻ: അതിഥികളെ സ്വീകരിച്ച് അമീർ
ദോഹ: റമദാനിലെ ആദ്യ ദിനത്തിൽ ലുസൈൽ പാലസിൽ അതിഥികളെ സ്വീകരിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, പൗരപ്രമുഖർ എന്നിവരെ അമീർ സ്വീകരിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽ ഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽ ഥാനി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.