മസ്ജിദുന്നബവിയിലെ റൗദയിൽ പുതിയ കാർപറ്റുകൾ വിരിച്ചപ്പോൾ
മദീന: മസ്ജിദുന്നബവിയിലെ റൗദയിൽ പുതിയ കാർപറ്റുകൾ വിരിക്കുന്ന ജോലികൾ പൂർത്തിയായി. റമദാൻ ഒരുക്കങ്ങളുടെ ഭാഗമായി മസ്ജിദുന്നബവി കാര്യാലയത്തിനു കീഴിലെ കാർപറ്റ് വിഭാഗമാണ് വിവിധ രാജ്യങ്ങളിൽനിന്ന് റൗദയിലെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നതിന് പഴയ പരവതാനികൾ മാറ്റി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരമുള്ള പുതിയ പരവതാനികൾ വിരിച്ചത്. സന്ദർശകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.