മുഹമ്മദ് ഇർഫാൻ
Posted On
date_range Updated On
date_range 11 മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി മുഹമ്മദ് ഇർഫാൻ
ആറാട്ടുപുഴ: ഖുർആൻ മുഴുവൻ 11മാസം കൊണ്ട് മനഃപാഠമാക്കി എട്ടാംക്ലാസുകാരൻ മുഹമ്മദ് ഇർഫാൻ. സ്കൂൾ പഠനത്തോടൊപ്പമാണ് ഈ നേട്ടം കൈവരിച്ചത്.
തൃക്കുന്നപ്പുഴ പതിയാങ്കര ഉസ്താദ് മെമ്മോറിയൽ ഹിഫ്ളുൽ ഖുർആൻ കോളജ് വിദ്യാർഥിയാണ്. കണിയാപുരം അൽ ഹാഫിസ് മുസ്തഫ ഹാദിയുടെ ശിക്ഷണത്തിലാണ് ഖുർആൻ പഠിച്ചത്.
സ്കൂൾ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്നു. ആറാട്ടുപുഴ വടക്കേ ജുമാമസ്ജിദ് ചീഫ് ഇമാം തേവലക്കര നൂറുദ്ദീൻ മൻസിലിൽ സ്വാലിഹ് മദനിയുടെയും ഷഫീനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.