ഇ​റാ​ഖി​ൽ​നി​ന്ന് ക​ര​മാ​ർ​ഗം ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ അ​റാ​ർ ക​വാ​ട​ത്തി​ൽ സൗ​ദി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നു

കരമാർഗം ഹജ്ജ് തീർഥാടകരുടെ വരവ് ശക്തമായി

ജി​ദ്ദ: ക​ര​മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ശ​ക്ത​മാ​യി. വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പു​തി​യ അ​റാ​ർ ലാ​ൻ​ഡ് ക​വാ​ടം വ​ഴി ഇ​റാ​ഖി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് തു​ട​രു​ക​യാ​ണ്.

ഇ​റാ​ഖി​ൽ​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ അ​റാ​ർ ക​വാ​ടം വ​ഴി സൗ​ദി​യി​ലെ​ത്തി. ക​സ്റ്റം​സ്, പാ​സ്‌​പോ​ർ​ട്ട്, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ അ​റാ​ർ ലാ​ൻ​ഡ് ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും തീ​ർ​ഥാ​ട​ക​ർ പ്ര​ശം​സി​ച്ചു. സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ നേ​ര​ത്തേ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - The arrival of Hajj pilgrims by land has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.