Posted On
date_range Updated On
date_range ഹജ്ജ് ക്വോട്ടയിലെ കുറവ്: പ്രധാനമന്ത്രിക്ക് കത്തെഴുതി സാദിഖലി തങ്ങൾ
കോഴിക്കോട്: ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് േക്വാട്ടയിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രധാനമന്ത്രിക്ക് കത്തെഴുതി.
2025ൽ ഇന്ത്യൻ തീർഥാടകർക്കുള്ള പൂർണ ഹജ്ജ് േക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാറിനെ പ്രേരിപ്പിക്കുന്നതിൽ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി ഇടപെടണം.
േക്വാട്ടയിലെ കുറവ്, ആത്മീയബാധ്യത നിറവേറ്റുന്നതിനായി വർഷങ്ങളായി തയാറെടുക്കുന്ന തീർഥാടകർക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.