Posted On
date_range Updated On
date_range വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ലക്ഷം റിയാൽ പിഴ; റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഏജൻസികൾക്കും പിഴ
റിയാദ്: ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച് അയാളെ സൗദിയിലെത്തിച്ച ഹജ്ജ്, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് നൽകണം.
റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വർധിക്കും.
രാജ്യത്തെ ഹജ്ജ്, ഉംറ നിബന്ധനകളും നിർദേശങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.