Posted On
date_range Updated On
date_range ഹജ്ജ്: 5,32,958 തീർഥാടകർ പുണ്യഭൂമിയിലെത്തി
ജിദ്ദ: അന്താരാഷ്ട്ര പ്രവേശന കവാടങ്ങൾ വഴി വിവിധ രാജ്യക്കാരായ 5,32,958 ഹജ്ജ് തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി സൗദി പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച വരെയുള്ള കണക്കാണിത്. വിമാനം വഴി 5,23,729 ഉം കര തുറമുഖം വഴി 9,210 ഉം കടൽ വഴി 19 ഉം തീർഥാടകരെത്തിയതായി പാസ്‌പോർട്ട് വകുപ്പ് സൂചിപ്പിച്ചു.
കര,വ്യോമ,കടൽ വഴി ഹജ്ജ് തീർഥാടരുടെ വരവു തുടരുകയാണ്. യാത്രാ നടപടികൾ സുഗമമാക്കുന്നതിന് പ്രവേശകവാടങ്ങളിൽ വിവിധ ഭാഷകളിൽ യോഗ്യരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും പാസ്പോർട്ട് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.