Posted On
date_range Updated On
date_range കിരീടാവകാശി മിനായിലെത്തി
മിന: തീർഥാടകരുടെ സുഖസൗകര്യങ്ങളും അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യത്തോടെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് നൽകുന്ന സേവനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ സൽമാൻ രാജാവിനുവേണ്ടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മിനായിലെത്തി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് കിരീടാവകാശി മിനായിലെത്തിയത്. ഒാരോ ഹജ്ജ് വേളയിലും തീർഥാടകർക്ക് വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ നിരിക്ഷിക്കാനും മേൽനോട്ടം വഹിക്കാനും സൽമാൻ രാജാവും കിരീടാവകാശിയും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.