മശാഇർ ട്രെയിൻ
Posted On
date_range Updated On
date_range മശാഇർ ട്രെയിനുകളിൽ സഞ്ചരിച്ചത് 18.7 ലക്ഷം പേർ
മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ മശാഇർ ട്രെയിനുകളിൽ സഞ്ചരിച്ചത് 18.7 ലക്ഷം പേർ. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങൾക്കിടയിൽ ഏകദേശം 18.7 ലക്ഷം യാത്രക്കാരെ ട്രെയിൻ വഴി കൊണ്ടുപോയതായി സൗദി റെയിൽവേ വ്യക്തമാക്കി.
ദുൽഹജ്ജ് ഏഴാം ദിവസമാണ് ട്രെയിൻ സർവിസ് ആരംഭിച്ചത്. ദുൽഹജ്ജ് 13 വരെ അത് തുടർന്നു. ഈ ദിവസങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഉയർന്ന ഏകോപനത്തോടെ ട്രെയിൻ 2,154 യാത്രകൾ നടത്തിയതായും സൗദി റെയിൽവേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.