ജിദ്ദ: ഗ്ലാസ് കൊണ്ടുള്ള സംസം ബോട്ടിലുകൾ പുറത്തിറക്കി. 270 മില്ലിലിറ്റർ സംസം നിറക്കാൻ ശേഷിയുള്ളതാണ് പുറത്തിറക്കിയ പുതിയ ഗ്ലാസ് കൊണ്ടുള്ള സംസം ബോട്ടിലുകൾ.
ആദ്യമായാണ് സംസം കമ്പനി ഇങ്ങനെയൊരു ബോട്ടിൽ പുറത്തിറക്കുന്നത്. കറുപ്പും ഗോൾഡൻ നിറവുമുള്ള ലേബലാണ് ഇതിൽ പതിപ്പിച്ചിരിക്കുന്നത്. കഅ്ബയുടെ കിസ്വയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബോട്ടിലിെൻറ പുറം കവറിന് ഇങ്ങനെയൊരു കളർ കമ്പനി നൽകിയിരിക്കുന്നത്.
തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും സേവനങ്ങൾ മികച്ചതാക്കുന്നതിനുമുള്ള കമ്പനിയുടെ സംരംഭങ്ങളുടെ ഭാഗമാണ് നൂതന ഗ്ലാസ് ബോട്ടിലുകളെന്ന് സംസം കമ്പനി മാനേജിങ് ഡയറക്ടർ ഹസൻ അബുൽ ഫറജ് പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഇത്തരം കുപ്പികളിൽ സംസം വിതരണം ചെയ്തു തുടങ്ങും. 2023ലെ ഹജ്ജ് എക്സ്പോയിലാണ് ഇതിെൻറ രൂപം ആദ്യമായി പ്രദർശിപ്പിച്ചത്.
എല്ലാ സന്ദർശകരുടെയും അംഗീകാരം ഇതിന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇത് ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ തീരുമാനങ്ങൾക്ക് അനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കമ്പനിയുടെ സംരംഭങ്ങളുടെ പരിധിയിൽ വരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.