Posted On
date_range Updated On
date_range ഉംറ നിർവഹിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കരീം ബെൻസെമ
ജിദ്ദ: ഫ്രാൻസ് സൂപ്പർ താരവും അൽ ഇത്തിഹാദിന്റെ പുതിയ സ്ട്രൈക്കറുമായ കരീം ബെൻസെമ ഉംറ നിർവഹിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. “L'Unique Vérité (ഏക സത്യം) ദൈവത്തിന് സ്തുതി എന്ന ക്യാപ്ഷനോടെയാണ് 12 സെക്കൻറ് വീഡിയോ പോസ്റ്റ് ചെയ്തത്.
ബാലൻ ഡി ഓർ ജേതാവായ ഫ്രാൻസിന്റെ സൂപ്പർ സ്ട്രൈക്കർ കഴിഞ്ഞ ജൂൺ ഏഴിനാണ് റയൽ മാഡ്രിഡ് വിട്ട് സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് ക്ലബിൽ ചേർന്നത്. മൂന്ന് വർഷത്തെ കരാറിൽ ടീമിനൊപ്പം ചേർന്ന ബെൻസെമ ജൂലൈ 28 ന് അരങ്ങേറ്റം കുറിച്ചു. ഇ.എസ്.ടുനീസിനെതിരായ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.