Posted On
date_range Updated On
date_range ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം നീട്ടി
ഗുരുവായൂർ: മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. വൈകീട്ട് 3.30ന് നട തുറക്കും. നിലവിൽ 4.30നാണ് നട തുറക്കുന്നത്.
ഏകാദശി: വിളക്കാഘോഷം 11 മുതൽ
ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് മുന്നോടിയായ 30 ദിവസത്തെ വിളക്കാഘോഷം നവംബർ 11ന് ആരംഭിക്കും. ഡിസംബർ 11നാണ് ഏകാദശി. കുടുംബങ്ങൾ, വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വഴിപാടായാണ് വിളക്കാഘോഷം. രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം വിളക്കുമാടത്തിലെ ആയിരക്കണക്കിന് ചുറ്റുവിളക്കുകള്‍ തെളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.