അൽ ദൈദിലെ പുതിയ പള്ളി
Posted On
date_range Updated On
date_range ദൈദിൽ പുതിയ പള്ളി തുറന്നു
ദുബൈ: അൽ ദൈദിൽ പുതിയ പള്ളി തുറന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ദൈദ് സിറ്റിയിലെ അൽ അവായ്ദദിലാണ് 7000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള പള്ളി പണിതത്.
ഓട്ടോമോൻ, ഫാത്തിമിദ് ഇസ്ലാമിക വാസ്തുവിദ്യ ശൈലികൾ സമ്മിശ്രമാക്കിയാണ് പള്ളിയുടെ രൂപകല്പന. പള്ളിയുടെ നിർമാണത്തെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും ശൈഖ് സുൽത്താൻ വിശദീകരിച്ചു. പള്ളികളുടെ പ്രാധാന്യത്തെകുറിച്ചും അത് സംസ്കാരത്തിന് നൽകുന്ന സംഭാവനകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. റമദാനിൽ ഷാർജയിൽമാത്രം 20ഓളം പള്ളികളാണ് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.