????? ???????

ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിന് ഇല്ലസ്േട്രഷൻ വരച്ചശേഷം എൻ.എസ്. മാധവൻ പ്രകടിപ്പിച്ച ആശ്ചര്യം തന്നെയായിരുന്നു ഇല്ലസ്‌േട്രറ്റർ ബോണി തോമസിന് ഇന്നും പറയാനുള്ളത്. വേമ്പനാട്ട് കായലിലെ ഒരു സങ്കൽപ ദ്വീപായ ലന്തൻബത്തേരിയെയും അവിടത്തെ മനുഷ്യരെയും മുൻനിർത്തി എൻ.എസ്. മാധവൻ പറഞ്ഞ  അമ്പതാണ്ടിനപ്പുറമുള്ള കൊച്ചിയുടെ കഥ ഒരൊറ്റ കാൻവാസിൽ ബോണി തോമസ് ചിത്രീകരിച്ചപ്പോൾ നോവലിസ്റ്റുപോലും അമ്പരന്നു. പോഞ്ഞിക്കരക്കാരെൻറ വിരലുകൾ ലന്തൻബത്തേരിയുടെ ആത്മാവിനെ തൊട്ടറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ പ്രശംസ വാക്കുകളെന്നാണ് ബോണി തോമസിെൻറ പക്ഷം. 

ഡൽഹിയിൽ പത്രപ്രവർത്തകനായിരിക്കെയാണ് എൻ.എസ്. മാധവനെ ബോണി പരിചയപ്പെടുന്നത്. തെൻറ ജന്മനാടായ പോഞ്ഞിക്കരയോട് ചേർന്ന് എൻ.എസ്. മാധവൻ സൃഷ്ടിച്ചെടുത്ത സങ്കൽപ ദ്വീപിെൻറ കഥ ആദ്യമേ അറിയാമായിരുന്നു. പിന്നീട് അദ്ദേഹം അത് നോവലാക്കിയപ്പോൾ ഇല്ലസ്‌ട്രേഷന്‍ വരക്കാൻ ബോണിയെ എൻ.എസ് ഏൽപിക്കുകയായിരുന്നു. അങ്ങനെയാണ് ഇല്ലസ്‌ട്രേറ്ററുടെ വേഷത്തിൽ മലയാളത്തിലാദ്യമായി എത്തുന്നത്.  താൻ കണ്ട ജീവിതങ്ങൾ പലതുമാണ് അദ്ദേഹം നോവലിലൂടെ പറഞ്ഞത്. അതുകൊണ്ട് തന്നെ അതെല്ലാം ചേർത്ത് ഒറ്റ കാൻവാസിൽ വരച്ചുതീർക്കാൻ ബോണി തോമസിന് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പീരങ്കിമൈതാനവും ജെട്ടിയും പറങ്കിക്കപ്പേളയും പോഞ്ഞിക്കരയുമായി ലന്തൻബത്തേരിയെ ബന്ധിപ്പിക്കുന്ന ബോണിഫേസ് പാലവും ലന്തൻ കൊട്ടാരവും ഉൾപ്പെടുന്ന ചെറുദ്വീപിലെ വലിയലോകം ചിത്രീകരിച്ച് മലയാളത്തിലേക്കുള്ള വരവ് ഗംഭീരമാക്കി. 

കൊച്ചി കാരിക്കാമുറി നാണപ്പ ആർട്ട്ഗാലറിയിൽ പ്രദർശിപ്പിച്ച ബോണി തോമസിെൻറ ഇല്ലസ്ട്രേഷൻ
 


കൊച്ചി-മുസിരിസ് ബിനാലെയുടെ റിസർച് കോഒാഡിനേറ്ററാണ് ബോണി തോമസ്. ബിനാലെയുടെ സ്ഥാപകരിൽ ഒരാളുമാണ്. ‘ഡോഗ് സ്പേസ്’ എന്ന തെൻറ ആദ്യ കഥാസമാഹാരം കഴിഞ്ഞ മാസം കൊച്ചി കാരിക്കാമുറി നാണപ്പ ആർട്ട്ഗാലറിയിൽവെച്ച് പുറത്തിറക്കി. പത്ത് കഥകളുള്ള സമാഹാരത്തിലെ പത്ത് ഇല്ലസ്േട്രഷനും ഗാലറിയിൽ പ്രദർശിപ്പിച്ചു. മലയാളത്തിലെ ആഴ്ചപ്പതിപ്പുകളിൽ പലസമയങ്ങളിലായി എഴുതിയ ആ കഥകളിൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ വന്ന കനകേട്ടനേശു, സാറാ^സാറാ തുടങ്ങിയവയും ഉൾപ്പെടുന്നു. പാമരം, അമർസിങ്ങിെൻറ വാച്ച്, ഹോർത്തൂസ് മലബാറിക്കസ് , റമദാൻ നിലാവ്, ആഗോള കമ്പോളം, നവംബർ 26, ഡോഗ്സ് സ്പേസ്, അരയന്ന തൂവൽ തുടങ്ങിയവയാണ് മറ്റുകഥകൾ. 

അന്തരിച്ച പ്രമുഖ നടനും എഴുത്തുകാരനുമായ പി.ജെ. ആൻറണിയുടെ സമ്പൂർണകൃതികൾക്ക് വേണ്ടി ബോണി തോമസ് വരച്ച ചിത്രങ്ങൾ വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുന്നവയായിരുന്നു. ലന്തൻബത്തേരിക്ക് ശേഷം അദ്ദേഹത്തിെൻറ മലയാളത്തിലെ വലിയ സംഭാവനയായിരുന്നു അത്. 31 നാടകങ്ങളും ഒമ്പത് ഏകാംഗങ്ങളും രണ്ടു നോവലുകളും 28 ചെറുകഥകളും ഒരു ലഘു നാടകവും കവിതയും ചലച്ചിത്ര ഗാനങ്ങളും നാടകദർശനങ്ങളും ആത്മകഥയും  ഉൾപ്പെടുന്ന സമ്പൂർണ സമാഹാരത്തിനായി 70 ഇല്ലസ്ട്രേഷനുകളാണ് അദേഹം വരച്ചത്. രാത്രിയും പകലുമായി വെറും ഒരാഴ്ചകൊണ്ടാണ് വരച്ചുതീർത്തത്. അതിൽതന്നെ ‘ഒരു ഗ്രാമത്തിെൻറ ആത്മാവ്’ എന്ന പി.ജെ. ആൻറണിയുടെ നോവലിനുവേണ്ടി വരച്ച 15 ചിത്രങ്ങൾ ശ്രദ്ധേയമാണ്.  കെ.ജി. ജോർജിൻെറ മികച്ച സിനിമകളിലൊന്നായ ‘കോലങ്ങൾ’, ‘ഒരു ഗ്രാമത്തിെൻറ ആത്മാവ്’ എന്നതിെൻറ ചലച്ചിത്രാവിഷ്കാരമായിരുന്നു. 

എം.ടിയുടെ ഷെർലക്കിന് ബോണി തോമസ് നൽകിയ ഇല്ലസ്ട്രേഷൻ
 


ലളിതകലാ അക്കാദമി  കോഴിക്കോട് സംഘടിപ്പിച്ച എം.ടി കഥകളെ മുൻനിർത്തിയുള്ള ഇല്ലസ്ട്രേഷൻ ക്യാമ്പിൽ  എം.ടിയുടെ ഷെർലക്കിന് ബോണി തോമസ് നൽകിയ ചിത്രീകരണമായിരുന്നു  ശ്രദ്ധേയമായ മറ്റൊന്ന്. അദ്ദേഹത്തിെൻറ കഥകളിൽ ഏറ്റവും വ്യത്യസ്തമായ ആവിഷ്കാരമായിരുന്നു ഷെർലക്. മലയാളിത്തമുള്ള എം.ടിയുടെ മറ്റുകഥകൾ വായിച്ചു കൊണ്ടിരിക്കുന്നവർക്ക് ഷെർലക് ആശ്ചര്യമാണ് ഉണ്ടാക്കുകയെന്നും അതുകൊണ്ട് തന്നെയാണ് വരക്കാനായി ആ കഥ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. 

ബെന്യാമിൻെറ ‘പ്രവാസത്തിെൻറ വഴികൾ’ക്ക് ഇല്ലസ്ട്രേഷൻ ചെയ്തതും ബോണി തോമസാണ്. പ്രശസ്ത കഥാകാരൻ സേതുവിൻെറ ‘പാണ്ഡവപുരം’ പുതിയ പതിപ്പ് ഇല്ലസ്ട്രേറ്റ് ചെയ്യാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ.  സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം എറണാകുളം പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമയെടുത്ത് നേരെ ഇറങ്ങിയത് പത്രപ്രവർത്തനത്തിലാണ്.  ചെറുപ്പം മുതൽതന്നെ എഴുതുകയും വരക്കുകയും ചെയ്യുന്ന ശീലമുണ്ടെങ്കിലും ഒന്നും പുറംലോകം കാണിക്കാറില്ലായിരുന്നു. 1990ൽ മംഗളം പത്രത്തിെൻറ ലേഖകനായി ഡൽഹിയിലേക്ക് വണ്ടികയറിയതിൽ പിന്നെയാണ് വരകളുടെ ലോകത്തേക്ക് ബോണി എടുത്തെറിയപ്പെടുന്നത്. ഡൽഹിയിലിറങ്ങുന്ന ചെറുകിട സായാഹ്ന പത്രങ്ങൾക്കുവേണ്ടി കാർട്ടൂൺ വരച്ചായിരുന്നു തുടക്കം. സൺഡേ മെയിലടക്കമുള്ള ആഴ്ചപ്പത്രങ്ങൾക്ക് വേണ്ടി വരച്ചുതുടങ്ങി. ജോലി കഴിഞ്ഞ് രാത്രിയിൽ റൂമിലെത്തിയാണ് കാർട്ടൂണും കാരിക്കേച്ചറുമെല്ലാം തയാറാക്കുന്നത്. 

‘ലന്തൻബത്തേരിയിലെ ലുത്തിനിയകൾ’ക്കുള്ള ബോണി തോമസിെൻറ ഇല്ലസ്ട്രേഷൻ
 


അതിൽപിന്നെ അദ്ദേഹത്തിന് ടി.എൻ. നായനാരുടെ ബിസിനസ് സ്റ്റാൻഡേഡ്സിലേക്ക് ക്ഷണം ലഭിച്ചു. എഡിറ്റ് പേജിലെ സാമ്പത്തികരംഗം പ്രതിഫലിപ്പിക്കുന്ന പ്രശസ്തരുടെ ലേഖനങ്ങൾക്ക് കാർട്ടൂണും കാരിക്കേച്ചറും തയാറാക്കുകയായിരുന്നു ജോലി.  അതൊരു വഴിത്തിരിവായിരുന്നു. മറ്റു ഇംഗ്ലീഷ് പത്രങ്ങളിൽ വരുന്ന കാരിക്കേച്ചറുകൾ സസൂക്ഷ്മം ശ്രദ്ധിച്ച് സ്വന്തം പാഠശാലയിലൂടെ കാർട്ടൂണിസ്റ്റായി വളർന്നു. ഏതാണ്ട് 2000ത്തോടു കൂടി ഇക്കണോമിക് ടൈംസിലെത്തി. അക്കാദമിക യോഗ്യതയില്ലാതെ തന്നെ ടൈംസിെൻറ സീനിയർ കാർട്ടൂണിസ്റ്റ് തസ്തികയിൽ മുംബൈയിലും ഡൽഹിയിലുമായി ഏതാണ്ട് പത്തു വർഷത്തോളം ജോലിചെയ്തു.  പിന്നീട് കൊച്ചി-ബിനാലെക്കൊപ്പം ചേർന്നതിനു ശേഷമാണ് ജോലി വിടുന്നത്. 

ചരിത്ര വഴികളിലൂടെയാണ് തെൻറ വരകൾ എന്നും സഞ്ചരിക്കാനിഷ്ടപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തിെൻറ കഥാചിത്രങ്ങൾ പറയും. ചരിത്രത്തിൽ ഇടംകിട്ടാതെ പോയ മനുഷ്യരുടെ കഥയും വിദർഭയിലെ കർഷക ആത്മഹത്യയും മുംബൈ ഭീകരാക്രമണവുമെല്ലാം കഥകൾക്കും വരകൾക്കും ഹേതുവായിട്ടുണ്ട്. മുംബൈയിൽ ടൈംസിൽ ജോലി ചെയ്യുന്ന സമയത്താണ് അവിടെ ഭീകരാക്രമണമുണ്ടാകുന്നത്. കൊളാബയിൽ ജൂത സെൻററിനോട് ചേർന്ന കെട്ടിടത്തിലായിരുന്ന താമസം.

ബോണി തോമസ്
 


ലീവെടുത്ത് വീട്ടിലിരുന്ന ദിവസമാണ് ഭീകരാക്രമണം ഉണ്ടാകുന്നത്. ജൂത സെൻററിലും തൊട്ടപ്പുറത്ത് താജിലും വെടിവെപ്പ് നടക്കുന്നതിെൻറ നേർക്കാഴ്ച വീടിെൻറ ജനലിലൂടെ ഭയത്തോടെ കാണേണ്ടി വന്നിട്ടുണ്ട്. അവധിയെടുത്ത് വീട്ടിലിരുന്നത് കൊണ്ടാകാം ആ പ്രദേശത്ത് ഭീകരരുടെ ആക്രമണ സർക്കിളിന്‍ പരിധിയിലുൾപ്പെട്ട ഏക മലയാളി പത്രപ്രവർത്തകൻ താനായിരുന്നുവെന്ന് ബോണി ഓർക്കുന്നു. പിന്നീട് വീട്ടിലിരുന്ന് പത്രങ്ങൾക്കും ടി.വി ചാനലിനും ലൈവ് കൊടുക്കേണ്ടിവന്നു. മുംബൈയിൽ കണ്ട ആ കാഴ്ചകൾ തന്നെയാണ്  ‘നവം26’ എന്ന കഥക്ക് കാരണമായിട്ടുള്ളത്. 

അതുപോലെ  വിദർഭയിൽ താൻ കണ്ട കർഷകരുടെ കണ്ണീരാണ് ‘ആഗോളകമ്പോളം’ എന്ന തെൻറ കഥയിലേക്കെത്തിച്ചത്. കലാപരമായി വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത പോഞ്ഞിക്കര പൊന്നാരി മംഗലത്തെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. നാട്ടുകാരനായ കഥാകാരൻ അന്തരിച്ച പോഞ്ഞിക്കര റാഫിയാണ് ബാല്യത്തിലെ തെൻറ ഹീറോ. മലയാളത്തിലെ ആദ്യത്തെ ബോധധാര നോവൽ സ്വർഗദൂതൻ എഴുതിയ ശുക്രദശയുടെ ചരിത്രമെഴുതിയ റാഫി‍യെ പുതിയ തലമുറക്ക് അത്ര പരിചിതമല്ലെങ്കിലും തമസ്കരിക്കപ്പെട്ട ആ എഴുത്തുകാരനെ ബോണി തോമസിന് മറക്കാനാവില്ല. 

ബോണി തോമസിെൻറ ഇല്ലസ്ട്രേഷൻ
 


റാഫിയുടെ കുടുംബവുമായും അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. കഥകളിലേക്കുള്ള  വരവ് അദ്ദേഹത്തിെൻറ പ്രചോദനം നിമിത്തമാണെന്ന് പറയേണ്ടിവരും. അതാണ് പിൽക്കാലത്ത് ബോണിയുടെ മകന് റാഫിയെന്ന പേരു നൽകിയത്. ബാങ്ക് ജീവനക്കാരിയായ ഭാര്യ സോനയും മക്കളായ റാഫിയും മിത്രയും അടങ്ങുന്നതാണ് കുടുംബം.

Tags:    
News Summary - kochi binale founder and illustrator bony thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.