ഇന്ത്യന്‍ ഐഡല്‍ ഫ്രം മലപ്പുറം
മലയാളത്തിലെ ഒരു പ്രമുഖ സംവിധായക ഫേസ്ബുക്ക് പേജിലാണ് ആദ്യമായി ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സീ ടി.വിയിൽ ‘സരിഗമപ ലിറ്റിൽ ചാംപ്സ് 2017’ എന്ന റിയാലിറ്റി ഷോയിൽ ആലാപനത്തിലൂടെ ഉത്തരേന്ത്യയെ െഞട്ടിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടിലെ കൊച്ചുഗായികക്ക് എസ്.എം.എസ് വോട്ടുകൾ വേണം -പോസ്റ്റിലെ അഭ്യർഥന ഇങ്ങനെയായിരുന്നു. പോസ്റ്റ് കണ്ട് കൂടുതൽ അന്വേഷിച്ചുനോക്കിയതോടെയാണ് ശരിക്കും ഞെട്ടിപ്പോയതെന്ന് മലയാളികളായ സംഗീതാസ്വാദകർ, കുരുന്നു പ്രായത്തിൽത്തന്നെ സംഗീതത്തിൽ പ്രതിഭാസ്പർശം കാട്ടുന്ന ഇൗ കുരുന്ന് അനായാസം പാടിത്തകർക്കുന്നത് കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. അന്നു തുടങ്ങിയ അന്വേഷണമാണ് ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ട യുംന എന്ന മലപ്പുറത്തുകാരിയെ മലയാളത്തിനും പരിചിതമാക്കിയത്.
പക്ഷേ, അപ്പോഴേക്കും ബോളിവുഡിലെ താരരാജാക്കന്മാർക്കും സംഗീതചക്രവർത്തിമാർക്കും പ്രിയങ്കരമായി മാറിയിരുന്നു ഇൗ പേര്. എ.ആർ. റഹ്മാന്റെ ഹിറ്റ് പാട്ടായ ‘ജയ് ഹോ’ അദ്ദേഹത്തിന്റെ തന്നെ സാന്നിധ്യത്തിൽ ആലപിച്ചാണ് യുംന സംഗീതപ്രേമികളെ കൈയിെലടുത്തത്. നാലുവർഷം മുമ്പ് കേരളത്തിെല ഒരു ചാനൽ നടത്തിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വഴി സംഗീതലോകത്ത് അരങ്ങേറ്റം നടത്തിയ കൊച്ചുമിടുക്കി ഇന്ന് യൂട്യൂബിൽ നിരവധി ആരാധകരുള്ള ഗായികയാണ്. യുംന ആലപിച്ച ‘മയ്യ മയ്യ’ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ ആറര ലക്ഷംപേരാണ് ആസ്വദിച്ചിരിക്കുന്നത്.
യുംനയില് നിന്ന് ഗായികയിലേക്ക്...
കുരുന്നുപ്രായത്തിൽതന്നെ മകളുടെ സംഗീതത്തിലെ അഭിരുചിയും കഴിവും കണ്ടെത്തി മുന്നോട്ടുനയിച്ച പിതാവ് അജിൻബാബുവാണ് യുംനയുടെ കരിയറിനെ നട്ടുനനച്ച് വലുതാക്കിയതിന് പിന്നിൽ. വിദേശത്തായിരുന്ന ഇദ്ദേഹം മകളുടെ സംഗീതപഠനത്തിനുവേണ്ടി ജോലി കളഞ്ഞ് നാട്ടിൽ സ്ഥിരതാമസമാക്കുേമ്പാൾ കുറച്ചു സ്വപ്നങ്ങളും അതിലേറെ പ്രതീക്ഷകളും മാത്രമായിരുന്നു ഇൗ പിതാവിെൻറ കൈമുതൽ. തനിക്കറിയാവുന്ന സംഗീതപാഠങ്ങൾ പകർന്നുനൽകിയും പരിശീലനത്തിന് സംഗീതാധ്യാപകനെ ഏർപ്പാടാക്കിയും മകളുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച പിതാവിനുള്ള സമ്മാനമാണ് താൻ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങളെന്ന് യുംന. ഇത് പകർന്നുനൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും കൊച്ചുഗായിക നിറചിരിയോടെ പറയുന്നു.
എട്ടു വയസ്സുള്ളപ്പോൾ കൈരളി ചാനലിലെ കുട്ടിപ്പട്ടുറുമാൽ റിയാലിറ്റി ഷോയിലൂടെയാണ് യുംന ശ്രദ്ധിക്കപ്പെടുന്നത്. റിയാലിറ്റി ഷോയിൽ ഏറ്റവുമധികം ആരാധകരുണ്ടായിരുന്നതും ഇൗ കൊച്ചു മിടുക്കിക്കു തന്നെയായിരുന്നു. 2016ലെ ഏറ്റവും മികച്ച പാട്ടുകാരിക്കുള്ള ‘ഇശൽലൈല’ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, നടൻ മമ്മൂട്ടിയും ഗായകൻ യേശുദാസും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നു യുംനക്ക് അത്. സംഗീതത്തിൽ പരിചയമില്ലാതിരുന്നിട്ടും ഷോയിൽ തിളങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു പട്ടുറുമാലിലെ ഒാഡിഷനിൽ പെങ്കടുത്തത്. സംഗീതം അഭ്യസിച്ചുതുടങ്ങിയിട്ട് ഇപ്പോൾ വെറും നാലുവർഷം മാത്രം പിന്നിടുന്ന യുംന പട്ടുറുമാലിന് മുമ്പ് ഇതൊന്നും പഠിച്ചിരുന്നില്ല.
പിതാവിന്റെയും മറ്റും പ്രോത്സാഹനത്തിൽ സ്വയം പരിശ്രമിച്ച് പാട്ടുകൾ സ്വായത്തമാക്കുകയും പരിശീലിക്കുകയും ചെയ്തതോടെയാണ് പട്ടുറുമാലിൽ ശ്രദ്ധിക്കപ്പെട്ട പാട്ടുകാരിയായത്. സ്കൂളിലെ സംഗീതാധ്യാപകൻ കൂടിയായ പൊന്നാനി സ്വദേശി ഷാജി കുഞ്ഞനാണ് കർണാട്ടിക് സംഗീതത്തിൽ യുംനയുടെ ഗുരു. പട്ടുറുമാലിൽ ഫൈനലിസ്റ്റായ യുംനക്ക് ചുരുങ്ങിയ കാലംകൊണ്ട് സ്വദേശത്തും വിദേശത്തും നിരവധി സ്റ്റേജ് ഷോകളിൽ പെങ്കടുക്കാൻ അവസരം ലഭിച്ചു. ദുബൈ, ആസ്ട്രേലിയ, മാലദ്വീപ് എന്നിവിടങ്ങളിൽ 50 സ്റ്റേജ് ഷോ ഉൾെപ്പടെ 500ഒാളം ഷോകൾ ചെയ്യുകയും പത്തിലധികം മാപ്പിള ആൽബങ്ങളിൽ പാടുകയും ചെയ്തു. പിന്നീടും നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും തിരഞ്ഞെടുത്ത ആൽബങ്ങളിൽ മാത്രമാണ് ശേഷം പാടിയത്.
സ്കൂളിലെ വാനമ്പാടി
എപ്പോഴും പാട്ടിന്റെയും പ്രശസ്തിയുടെയും ലോകത്തുതന്നെയാണെങ്കിലും തിരൂർ ഇഖ്റഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസിലെത്തിയാൽ സാധാരണ വിദ്യാർഥിയായിരിക്കാനാണ് യുംനക്ക് ഇഷ്ടം. എന്നാൽ, സിനിമതാരങ്ങളെയും സംഗീതജ്ഞരെയും കണ്ട വിശേഷങ്ങളറിയാൻ കൂട്ടുകാരും അധ്യാപകരും തിക്കിത്തിരക്കിയെത്തുമ്പോൾ പതിവു ചിരിയോടെ യുംന വിശേഷങ്ങൾ പറഞ്ഞു തുടങ്ങും. പാട്ടുപാടാതെ ഒരു വിശേഷവും അവസാനിക്കില്ലെന്നും യുംന. ഓരോരുത്തരുടെയും ഇഷ്ടപ്പെട്ട പാട്ടുകൾ ഉൗഴമിട്ട് പാടാനും യുംനക്ക് മടിയേതുമില്ല. സ്കൂളിന്റെയും സഹപാഠികളുടെയുമൊക്കെ അഭിമാനതാരമായ യുംന നാട്ടുകാരുടെയും ഓമനയാണ്. പിശുക്കില്ലാതെ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ മാനേജ്മെൻറും അധ്യാപകരുമെല്ലാം മുൻപന്തിയിലാണെന്ന കാര്യത്തിൽ യുംനക്കും സന്തോഷമേറെയാണ്.
ഇന്ത്യന്‍ ഐഡല്‍ തുറന്ന വഴികള്‍
ഗൾഫ് ഷോകളിലേക്കുള്ള വിളി വന്നത് കുട്ടിപ്പട്ടുറുമാലിലെ പങ്കാളിത്തം കൊണ്ടാണെങ്കിലും സോണി ടി.വിയിലെ ഇന്ത്യൻ െഎഡൽ റിയാലിറ്റി ഷോ തുറന്നിട്ടത് കടലിനക്കരെയും കഴിവ് പ്രകടിപ്പിക്കാനുള്ള സുവർണാവസരമാണ്. ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് സ്റ്റേജ് ഷോ ചെയ്യാൻ വിമാനം കയറാനും മലയാളത്തിലെയും ഹിന്ദിയിലെയും ഒട്ടുമിക്ക നടി-നടന്മാർക്കൊപ്പം സ്റ്റേജ് ഷോകൾ ചെയ്യാനും ഇന്ത്യൻ െഎഡൽ സഹായകരമായി.
സീ ടി.വിയുടെ മുംബൈയിൽവെച്ച് നടന്ന സരിഗമപ ലിറ്റിൽ ചാംപ്സ് റിയാലിറ്റി ഷോയുടെ ഒാഡിഷന് ഒരുലക്ഷം പേരാണെത്തിയത്. അതിൽനിന്നാണ് യുംന ഉൾെപ്പടെയുള്ള പത്ത് കുട്ടികളെ തിരഞ്ഞെടുത്തത്. ഷോയിൽ ആകെ 34ൽപരം പാട്ടുപാടിയിട്ടുള്ളതിൽ 25 എണ്ണത്തിനും 100ൽ 100 മാർക്ക് വാങ്ങി എല്ലാവരുടെയും അഭിനന്ദനമേറ്റുവാങ്ങാൻ യുംനക്ക് കഴിഞ്ഞു. ഇന്ത്യൻ സംഗീതചക്രവർത്തി എ.ആർ. റഹ്മാൻ, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ശ്രീദേവി, കത്രീന കൈഫ്, അനിൽ കപൂർ എന്നിവരാണ് യുംനയുടെ സ്വരമാധുരി നേരിട്ടുകേട്ട പ്രമുഖരിൽ ചിലർ. ഷോയിൽ അതിഥികളായെത്തുന്നവരെല്ലാം യുംനയെ പ്രശംസിക്കാതെ മടങ്ങാറില്ലെന്ന് ചുരുക്കം. ലിറ്റിൽ ചാംപ്സിൽ അതിഥിയായെത്തിയ എ.ആർ. റഹ്മാനെ സാക്ഷിയാക്കി ‘ജയ് ഹോ’ സോങ് തകർത്തുപാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
യുംനയുടെ കരിയറിൽ ഒരു വഴിത്തിരിവായി മാറിയതും ഇതാണ്. അത്ഭുതപ്പെടുത്തുന്ന പ്രകടനമെന്ന് വിശേഷിപ്പിച്ച് അതിശയിച്ച ഷാറൂഖ് ഖാനും എല്ലാവിധ ആശംസകളും നേർന്നാണ് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും പെങ്കടുത്ത സ്വകാര്യ ചടങ്ങിലും തന്റെ സ്വരമാധുര്യം പ്രകടിപ്പിക്കാൻ യുംനക്ക് അവസരം ലഭിച്ചു. സീ ടി.വി റിയാലിറ്റി ഷോയിലെ വിധികർത്താവായ പ്രമുഖ സംഗീതജ്ഞൻ ഹിമേഷ് രെഷാമിയ യുംനയുടെ കഴിവ് തിരിച്ചറിഞ്ഞതോടെ വാഗ്ദാനം നൽകിയത്, പുറത്തിറങ്ങാനിരിക്കുന്ന തന്റെ അടുത്ത ആൽബത്തിലെ ഒരു ഗാനം ആലപിക്കാനുള്ള അവസരമാണ്. അജിൻ ബാബുവിന്റെയും ഫാസിനയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് യുംന. മൂത്ത സഹോദരി റിത്യജിൻ ബി.എസ്സി നഴ്സിങ് വിദ്യാർഥിയാണ്. മൂന്നുവയസ്സുകാരി ഫെല്ല മെഹകാണ് ഇളയ സഹോദരി. പാട്ടിനോട് താൽപര്യമുള്ള മെഹകും ഇത്താത്തയുടെ വഴി പിന്തുടർന്ന് ഗായികയാവാനുള്ള ശ്രമം തുടങ്ങിയെന്ന് മാതാവ് ഫാസിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.