Posted On
date_range Updated On
date_range വില്ലാളി വീരയാണ് ശിവാനി
അഞ്ച് വയസ്സിൽ രണ്ട് റെക്കോഡ്. ചെറുകുരി ഡോളി ശിവാനി എന്ന മിടുക്കിക്ക് അഭിമാനിക്കാൻ ഇതിൽപരം എന്താണ് േവണ്ടത്. കുഞ്ഞുകൈകൾ കൊണ്ട് ശിവാനി എയ്യുന്ന അമ്പുകളൊന്നും പിഴക്കാറില്ല. അെമ്പയ്ത്തിൽ 200ൽ കൂടുതൽ പോയൻറ് നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോഡ് നേടിയ ആളാണ് ശിവാനി. സ്വന്തം റെക്കോഡ് പിന്നീട് തകർക്കുേമ്പാൾ ശിവാനിക്ക് വയസ്സ് മൂന്ന്.
സ്വന്തമായി ആർചറി അക്കാദമി നടത്തുന്ന അച്ഛൻ ചെറുകുരി സത്യനാരായണനും ആർചറി കോച്ചായ ഏട്ടനുമുണ്ട് ശിവാനിക്ക് വഴികാട്ടാൻ. 2024ലെ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യണമെന്നാണ് ശിവാനിയുടെ ആഗ്രഹം; അതായത് തെൻറ 12ാം വയസ്സിൽ. താനെയ്യുന്ന അമ്പുകളൊന്നു പോലും പാഴായിപ്പോവില്ല എന്ന നിശ്ചയദാര്ഢ്യം അഞ്ച് വയസ്സുകാരിയുടെ കണ്ണിൽ തെളിഞ്ഞു കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.