ഡോ​. ശ്രീ​കു​മാ​റും പ​ത്നി ഡോ. ​മീ​രാ ശ്രീ​കു​മാ​റും


ഫോട്ടോഗ്രഫിയിൽ വിസ്മയമായി തിരുവേഗപ്പുറയിലെ ഡോക്ടർ ദമ്പതികൾ

പ​ട്ടാ​മ്പി: തി​ര​ക്കേ​റി​യ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​നി​ട​യി​ലും വി​സ്മ​യ​മാ​വു​ക​യാ​ണ് തി​രു​വേ​ഗ​പ്പു​റ​യി​ലെ ഡോ​ക്ട​ർ ദ​മ്പ​തി​ക​ളാ​യ ഡോ.​എം.​എ​സ്. ശ്രീ​കു​മാ​റും പ​ത്നി ഡോ. ​മീ​ര ശ്രീ​കു​മാ​റും. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യി​ലാ​ണ് ഡോ. ​ശ്രീ​കു​മാ​റി​ന് താ​ൽ​പ​ര്യ​മെ​ങ്കി​ൽ തെ​രു​വ് ജീ​വി​തം പ​ക​ർ​ത്തു​ന്ന​തി​ലാ​ണ് ഡോ. ​മീ​ര​യു​ടെ ജാ​ഗ്ര​ത.

തി​രു​വേ​ഗ​പ്പു​റ​യി​ലെ ജ​ന​കീ​യ ഡോ​ക്ട​റാ​യ ഡോ. ​ശ്രീ​കു​മാ​ർ ചാ​ലി​ശ്ശേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ടാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ​യും ന​ഗ​ര​ങ്ങ​ളി​ലൂ​ടെ​യും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തി​യ യാ​ത്ര​ക​ളി​ൽ ഡോ. ​ശ്രീ​കു​മാ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ അ​ദ്‌​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പ്ര​കൃ​തി​യു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ക്യാ​മ​റ ഒ​പ്പി​യെ​ടു​ത്ത​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ സ്വ​ഭാ​വം, പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം, മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വി​നി​മ​യം ചെ​യ്യു​ന്ന​താ​ണ് ചി​ത്ര​ങ്ങ​ൾ. നി​ര​വ​ധി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ഡോ. ​ശ്രീ​കു​മാ​ർ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​ണ്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളി​ൽ പ്ര​കൃ​തി​യു​ടെ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും അ​പൂ​ർ​വ കാ​ഴ്ച​ക​ൾ അ​ദ്ദേ​ഹം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഫോ​ട്ടോ​മ്യൂ​സ്, ഇ​മേ​ജ് എ​ന്നീ ഫോ​ട്ടോ​ഗ്ര​ഫി കൂ​ട്ടാ​യ്മ​ക​ളി​ലെ അം​ഗ​മാ​ണ്.

അ​ഞ്ചു വ​ർ​ഷ​മാ​യി ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് സ​ജീ​വ​മാ​ണ് ഡോ. ​മീ​ര ശ്രീ​കു​മാ​ർ. യാ​ത്ര​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന തെ​രു​വു​ജീ​വി​ത​വും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും മ​നു​ഷ്യ​രു​ടെ ജീ​വി​ത​നി​മി​ഷ​ങ്ങ​ളും പ​ക​ർ​ത്തു​ന്ന​തി​ലാ​ണ് മീ​ര ശ്രീ​കു​മാ​റി​ന്റെ വൈ​ദ​ഗ്ധ്യം. തെ​രു​വു​ക​ളി​ലെ സ്ത്രീ ​ജീ​വി​ത​മാ​ണ് അ​വ​രു​ടെ ക്യാ​മ​റ​ക്ക​ണ്ണി​ന് ഏ​റെ പ്രി​യ​ങ്ക​രം

Tags:    
News Summary - photography couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.