പാട്ടും നൃത്തവും അഭിനയവുമൊക്കെയായി നടന്നിരുന്ന പെൺകുട്ടിയായിരുന്നു ചെൽസിയ മില്ലർ. തന്‍റെ പതിനെട്ടാം വയസ്സിൽ പിറന്ന വീടിനോടും നാടിനോടും ഒെക്ക തോന്നിയ ഗൃഹാതുരത്വത്തിൽ നിന്നാണ് അച്ഛൻ ചെയ്തിരുന്ന ഇരുമ്പുപണി ചെയ്തുതുടങ്ങുന്നത്. സ്വന്തം കൈകൾകൊണ്ട് എെന്തങ്കിലും ഉണ്ടാക്കിയെടുക്കുന്നതിലെ സന്തോഷം ചെൽസിയയെ ആ ജോലി തുടരാൻ പ്രേരിപ്പിച്ചു.
ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലുകളിലെ പാചകക്കാർ ഉപയോഗിക്കുന്നത് ചെൽസിയയുടെ കത്തിയാണ്. ഇതിനൊരു കാരണമുണ്ട്. ചെൽസിയയുടെ കത്തിയുടെ മുകൾഭാഗത്ത് ഗ്രൈൻഡർ കൂടിയുണ്ട്. ഇങ്ങനെ ഒരു കത്തി ആദ്യമായാണ് വിപണിയിലെത്തുന്നതെന്ന് ചെൽസിയ പറയുന്നു.
കുതിരയുടെ ലാടം ഉരക്കാനുപയോഗിക്കുന്ന മൂർച്ചയുള്ള വസ്തുവിൽ നിന്നാണ്ണ് ഇൗ മോഡൽ ചെൽസിയക്ക് ലഭിച്ചത്. ഇൗ കത്തികളിൽ ഏറ്റവും ചെറുതിന് 200 ഡോളറും വലുതിന് 800 ഡോളറുമാണ് വില. യു.എസിലെ ബ്രൂക്ലിൻ ഫ്ലീയിലെ പണിപ്പുരയിൽ ഇരുമ്പുരുക്കിയും അടിച്ചുപരത്തിയും മിനുക്കിയും പിടിെവച്ചും തന്‍റെ കരവിരുത് ആസ്വദിച്ച് ഉപയോഗിക്കുകയാണ് ചെൽസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.