????

ആനവാല്‍ത്തെരുവിലെ ബോളി

ഓണ സദ്യയായാലും പിറന്നാള്‍ സദ്യയായാലും ബോളി വാങ്ങാന്‍ എവിടെപ്പോകണമെന്ന് ചോദിച്ചാല്‍ തിരുവനന്തപുരത്തുകാര്‍ പറയും ആനവാല്‍ത്തെരുവിലെ സ്വീറ്റ്ലാന്‍ഡിലേക്ക് വിട്ടോളാന്‍. 35 വര്‍ഷമായി അവര്‍ രുചിച്ചറിഞ്ഞ സ്വാദാണത്. നഗരത്തിലെ ഏറ്റവും നല്ല ബോളി അവിടെയാണ് കിട്ടുക. ബോളി മാത്രമല്ല, പാല്‍പ്പേട, മൈസൂര്‍പാക്ക്, ലഡു, ജിലേബി, ഗുലാബ്ജാം, വിവിധതരം ബര്‍ഫികള്‍ തുടങ്ങി സകല മധുര പലഹാരങ്ങളും സ്വീറ്റ്ലാന്‍ഡില്‍ കിട്ടും.

കിഴക്കേക്കോട്ടക്ക് സമീപമുള്ള പട്ടരുതെരുവിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ആനവാല്‍ത്തെരുവ്. തെരുവിലേക്ക് കടക്കുമ്പോഴേ നല്ല നെയ് മണക്കും. ആ മണം പിടിച്ച് അങ്ങ് ചെന്നാല്‍ മതി. 33 വര്‍ഷം മുമ്പ് കോമു പാട്ടി തുടങ്ങിവെച്ച പാചകപ്പുരയിലെത്താം. കടയുടെ പുറത്തൊരു ചെറിയ ബോര്‍ഡുണ്ടാകും. കണ്ടാല്‍ കടയാണെന്ന് തോന്നില്ല. ഒരു അഗ്രഹാരം, അത്രമാത്രം.

ഒരിക്കല്‍ ഇവിടെ വന്ന് രുചി അറിഞ്ഞിട്ടുള്ളവര്‍ വീണ്ടും വീണ്ടും വരും. കോമു പാട്ടിയുടെ കാലശേഷം മകന്‍ രാഘവയ്യരാണ് കട ഏറ്റെടുത്ത് നടത്തിത്. വലുപ്പത്തില്‍ മാറ്റമൊന്നും വന്നില്ല. ചെറു പാചകപ്പുര വിഭവങ്ങളുടെ എണ്ണം കൊണ്ട് വലുതായി. രാഘവയ്യരുടെ പിന്‍ഗാമികളാണ് നടത്തിപ്പുകാര്‍. മധുരത്തിന്‍റെ പര്യായമായി ഇന്ന് സ്വീറ്റ്ലാന്‍ഡ് മാറിയിരിക്കുന്നു. വിഭവങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ബോളിയാണ് സ്വീറ്റ്ലാന്‍ഡിന്‍റെ മാസ്റ്റര്‍പീസ്.

തിരുവനന്തപുരത്തുകാര്‍ക്ക് സദ്യക്ക് പാല്‍പായസം ഒഴിവാക്കാനാകില്ല. പാല്‍പായസമായാല്‍ പിന്നെ ബോളി ഉറപ്പായും വേണം. എന്നാലേ ആ രുചി പൂര്‍ത്തിയാകൂ.

Tags:    
News Summary - Anavaltheruvu boli Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.