സചിൻ ടെണ്ടുൽകർക്ക് ആദരമായി ഒരുക്കിയ ഗാനത്തിന്റെ കവർ ഫോട്ടോയുമായി പ്രഫ. വസിഷ്ഠും സിലു ഫാത്തിമയും
സചിന് ‘അർധ സെഞ്ച്വറി’, ആദരമായി പാട്ടുകൊണ്ടൊരു സമർപ്പണം
കോഴിക്കോട്: ലോക ക്രിക്കറ്റിലെ ഇതിഹാസ താരമായ സചിൻ ടെണ്ടുൽകറുടെ 50ാം ജന്മദിനമാണ് ഏപ്രിൽ 24ന്. കരിയറിൽ സെഞ്ച്വറികളും അർധ സെഞ്ച്വറികളുംകൊണ്ട് റെക്കോഡ് മല തീർത്ത സചിൻ ജീവിതത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടവും ആദരവുമായി ഇംഗ്ലീഷിൽ ഗാനമൊരുക്കിയിരിക്കുകയാണ് മലബാർ ക്രിസ്ത്യൻ കോളജിലെ അധ്യാപകനും വിദ്യാർഥിയും.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം മുൻ മേധാവി പ്രഫ. എം.സി. വസിഷ്ഠ് (റിട്ട.) ആണ് ഗാനം എഴുതിയത്. വസിഷ്ഠിന്റെ വരികള്‍ക്ക് ഈണം നല്കി ആലപിച്ചത് അദ്ദേഹത്തിന്റെ ശിഷ്യ സിലു ഫാത്തിമയാണ്.
സചിന്റെ കരിയറിലെ നേട്ടങ്ങളും റെക്കോഡുകളും പരാമർശിക്കുന്ന ഗാനം സചിൻ ഇന്ത്യക്കാർക്ക് എന്തായിരുന്നുവെന്ന് ‘ടച്ച് ഓഫ് എ ജീനിയസ്’ എന്ന ഗാനം വ്യക്തമാക്കുന്നു. സചിന്റെ കടുത്ത ആരാധകനായ വസിഷ്ഠ്, മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സചിനെ കുറിച്ച് 11 ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു ലൈബ്രറി ആരംഭിച്ചിരുന്നു. സചിനുള്ള പ്രഫ. വസിഷ്ഠിന്റെ മറ്റൊരു ആദരമാണ് ഈ ഗാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.