മുഹമ്മദ് സാബിത്
കൂറ്റനാട്: കാല്ക്കുലേറ്ററില് വിസ്മയം തിര്‍ത്ത് 19കാരന് നേടിയത് ലോക റെക്കോഡ്. നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂർ ചാലിപ്പുറത്ത് കുണ്ടുകുളങ്ങരവീട്ടില് മുഹമ്മദ് സാബിത് ആണ് നേട്ടം കരസ്ഥമാക്കിയത്.
കാൽക്കുലേറ്റർ ഉപയോഗിച്ച് 81 സെക്കൻഡിനുള്ളിൽ 100 സംഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തിയാണ് റെക്കോഡ് നേടിയത്. ആദ്യം ഇന്ത്യ, ഏഷ്യ റെക്കോഡുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ഇനത്തിലെ ഇറ്റലി സ്വദേശിയുടെ റെക്കോഡ് മറികടന്ന് യു.ആർ.എഫ് വേൾഡ് റെക്കോഡിന് ഉടമയായത്.
ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി വെറുതെ പരിശീലനം നടത്തിവന്നതായിരുന്നു. പ്ലസ് ടു പഠനശേഷം സിവില്‍ എൻജിനീയറിങ് പഠനത്തിലാണ് സാബിത്. തെൻറ നേട്ടത്തിൽ കുടുംബത്തിന്റെ പൂര്‍ണ സഹകരണമുണ്ടന്ന് സാബിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.