മോരളം

ചേരുവകൾ:

  • പച്ചരി -ഒരു ഗ്ലാസ്
  • ഉഴുന്ന് -കാല്‍ ഗ്ലാസില്‍ കുറവ് (ഒന്നിച്ച് കഴുകി ഒരു മണിക്കൂര്‍ കുതിര്‍ത്തുവെച്ച് അരച്ചെടുക്കുക. അധികം വെള്ളം ആവരുത്.)
  • കടലപ്പരിപ്പ് -നാല് ടേബ്ള്‍ സ്പൂണ്‍ (കുതിര്‍ത്തുവെക്കുക)
  • പപ്പടം -നൂറെണ്ണം (കുതിര്‍ത്തുവെക്കുക)
  • ഇഞ്ചി -ഒരു കഷണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് -നാലെണ്ണം പൊടിയായി അരിഞ്ഞത്
  • തേങ്ങ -രണ്ട് ടേബ്ള്‍ സ്പൂണ്‍ ചെറുതായി നുറുക്കിയത്
  • കടുക് -ഒരു വലിയ സ്പൂണ്‍
  • എണ്ണ -കാല്‍ ലിറ്റര്‍
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കേണ്ടവിധം:

പച്ചരി ഉഴുന്ന് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അരച്ചത് രണ്ടു മണിക്കൂര്‍ വെക്കുക. അതില്‍ കുതിര്‍ത്ത കടലപ്പരിപ്പും കുതിര്‍ത്ത പപ്പടം നന്നായി തിരുമ്മിയതും ചേര്‍ത്ത് ഇളക്കുക. കടുക്, ഇഞ്ചി, പച്ചമുളക്, തേങ്ങ എന്നിവ നന്നായി എണ്ണയില്‍ വഴറ്റി മാവില്‍ ചേര്‍ക്കുക. ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ഇത് ഉണ്ണിയപ്പം പോലെ ഉണ്ടാക്കിയെടുക്കുക. ‘ഉപ്പ് ഉണ്ണിയപ്പം’ വൈകുന്നേരങ്ങളില്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു വിഭവമാണിത്.

Tags:    
News Summary - tamil dish moralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT