മുട്ട കക്കത്തിലാക്കിയത്

ചേരുവകൾ:

  • കോഴിമുട്ട പുഴുങ്ങിയത് -4 എണ്ണം
  • വലിയ ഉള്ളി ചെറുതായി മുറിച്ചത് -1 എണ്ണം
  • തക്കാളി ചെറുതായി മുറിച്ചത് -2 എണ്ണം
  • മുളകുപൊടി -1 ടേബ്ൾ സ്പൂൺ
  • മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
  • വെളുത്തുള്ളി അല്ലി -6 എണ്ണം
  • പെരുഞ്ചീരകം -2 ടീസ്പൂൺ
  • വെളിച്ചെണ്ണ -50 മില്ലി
  • പാൽ -അര കപ്പ്
  • വെള്ളം -അര കപ്പ്
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം:
പുഴുങ്ങിയ മുട്ട പൊളിച്ചെടുത്ത് നാല് വര ഇടണം. വെളുത്തുള്ളിയും പെരുഞ്ചീരകവും മയത്തിൽ അരച്ച് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് യോജിപ്പിച്ച് അൽപം മസാല മുട്ടയിൽ തേച്ച് വെക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുട്ട ചേർത്ത് ചെറുതായി പൊരിച്ചെടുക്കുക. പിന്നീട് ഉള്ളി ഇട്ട് ഇളക്കുക. ഉള്ളി പതം വരുമ്പോൾ അരച്ച മസാലയും തക്കാളിയും ചേർത്ത് നന്നായി ഇളക്കുക. എണ്ണ കുറേശെ തെളിഞ്ഞു വരുമ്പോൾ പാല് ചേർത്ത് ഇളക്കണം. വറ്റി വരുമ്പോൾ വെള്ളം ചേർക്കണം. ഇതിൽ പൊരിച്ച മുട്ട ചേർത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കി ഇറക്കുക. മുട്ട കക്കത്തിലാക്കിയതിന് അധികം ചാറും മസാലയും ഉണ്ടാവുകയില്ല. മസാല മുട്ടയിൽ പൊതിഞ്ഞും എണ്ണ തെളിഞ്ഞുമുണ്ടാകും.

Tags:    
News Summary - Mutta kakkathilakkiyathu or Egg masala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT