ഇടിയിറച്ചി

ചേരുവകൾ:

  • പോത്തിറച്ചി-അരക്കിലോ
  • വെളുത്തുള്ളി ചതച്ചത് -ആവശ്യത്തിന്
  • ഇഞ്ചി -ആവശ്യത്തിന്
  • സവാള -വലിയ ഒരെണ്ണം
  • കറിവേപ്പില
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ -250 ഗ്രാം
  • മുളകുപൊടി -രണ്ട് സ്പൂണ്‍
  • ഇറച്ചി മസാല

പാകം ചെയ്യേണ്ടവിധം:
നന്നായി കഴുകി വൃത്തിയാക്കിയ ഇറച്ചി, മസാലയും  ഉപ്പും ഇഞ്ചിയും ചേര്‍ത്ത് തിരുമ്മി കുക്കറിലിട്ട്  വേവിക്കുക.  തണുത്തശേഷം  കഷണങ്ങള്‍ മിക്സിയിലിട്ട്  അല്‍പമൊന്ന് അടിക്കുക. കഷണങ്ങള്‍ ചതയാന്‍ വേണ്ടി മാത്രമാണിത്, അധികം  ചതയരുത്. ചൂടായ എണ്ണയില്‍ വെളുത്തുള്ളി, സവാള ഇവയിട്ട്  മൂപ്പിക്കുക.  മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ആവശ്യത്തിന്  മുളകുപൊടിയും ചേര്‍ത്ത്  നന്നായി വറുത്തുകോരുക.

 

Tags:    
News Summary - idiyirachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT