ഈത്തപ്പഴം അണ്ടിപ്പരിപ്പ് നിറച്ച് പൊരിച്ചത്

ചേരുവകൾ:

  1. ഈത്തപ്പഴം-15 എണ്ണം
  2. കശുവണ്ടിപ്പരിപ്പ് -15 എണ്ണം
  3. മൈദ- രണ്ടു വലിയ സ്പൂണ്‍
  4. വെള്ളം- കാല്‍ കപ്പ്
  5. ഉപ്പ്- പാകത്തിന്
  6. എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ഈത്തപ്പഴം  പിളര്‍ന്ന് കുരു നീക്കം ചെയ്ത ശേഷം പകരം കശുവണ്ടിപ്പരിപ്പ് തിരുകിവെക്കുക. ഇത് നന്നായി അമര്‍ത്തിവെക്കണം.  മൈദ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കിവെക്കുക. ചീനച്ചട്ടിയില്‍  എണ്ണ  ചൂടാക്കി ഓരോ ഈത്തപ്പഴവും മൈദക്കൂട്ടില്‍ മുക്കി എണ്ണയിലിട്ട് വറുത്തുകോരുക. അണ്ടിപ്പരിപ്പിന് പകരം പിസ്തയോ ബദാമോ ഉപയോഗിക്കാം.

തയാറാക്കിയത്: അജിനാഫ, റിയാദ്, കായംകുളം

Tags:    
News Summary - dates cashew nut roast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT