മസാല ബ്രഡ് റോസ്റ്റ്

ചേരുവകൾ:

  1. ബ്രഡ് -ഒരു പാക്കറ്റ്
  2. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞത് -രണ്ട് എണ്ണം
  3. പച്ചമുളക് -നാല് എണ്ണം
  4. ചെറുനാരങ്ങ -ഒന്നിന്‍റെ പകുതി
  5. മഞ്ഞള്‍ -ഒരു ടീസ്പൂണ്‍,
  6. ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
  7. കറിവേപ്പില ചെറുതായി അരിഞ്ഞത് -2 കതിര്‍പ്പ്
  8. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

ഉരുളക്കിഴങ്ങ് നന്നായി പൊടിച്ചു വെച്ച് അതില്‍ ചെറുതായി അരിഞ്ഞ പച്ചമുളക്, ചെറുനാരങ്ങ നീര്, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി, കറിവേപ്പില ചേര്‍ത്ത് കുഴച്ചുവെക്കുക. ബ്രഡിന് മുകളില്‍ ഈ മിശ്രിതം വെക്കുക. അതിന് മുകളില്‍ ഒരു ബ്രഡ് വെച്ച് അരിക് വിരലു കൊണ്ടമര്‍ത്തി എണ്ണയില്‍ വറുത്തു കോരുക. ചൂടോടെ ഉപയോഗിക്കാം.

തയാറാക്കിയത്: സാബിറ ഹമീദ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT