ഉരുളക്കിഴങ്ങ് കട്‌ലറ്റ്‌

ചേരുവകൾ:

  1. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -100 ഗ്രാം
  2. കാരറ്റ്, ബീന്‍സ്, സവാള എന്നിവ -50 ഗ്രാം വീതം (ചെറുതായി അരിഞ്ഞത്)
  3. ഇഞ്ചി കൊത്തിയരിഞ്ഞത് -ഒരു കഷ്ണം
  4. പച്ചമുളക് കൊഞ്ഞിയരിഞ്ഞത് -മൂന്ന് എണ്ണം
  5. മല്ലിയില, ഉപ്പ്-പാകത്തിന്
  6. കുരുമുളക് പൊടി -ഒരു ചെറിയ സ്പൂണ്‍
  7. പച്ചപ്പട്ടാണി വേവിച്ചത് -50 ഗ്രാം
  8. മൈദ അല്‍പം വെള്ളത്തില്‍ കുറുകെ കലക്കിയത് -50 ഗ്രാം
  9. റൊട്ടിപ്പൊടി -ഒരു കപ്പ്
  10. എണ്ണ -പൊരിക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

എണ്ണ ചൂടാക്കി കാരറ്റും ബീന്‍സും വഴറ്റുക. പകുതി വഴറ്റിയതിന് ശേഷം സവാളയും ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്തു നന്നായി വഴറ്റുക. വേവിച്ച പട്ടാണി ചേര്‍ക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് ചേര്‍ക്കുക. നല്ലതു പോലെ ചേര്‍ത്തിളക്കി ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള ആകൃതിയില്‍ ഉണ്ടാക്കുക. നേരത്തേ കലക്കി വെച്ച മൈദയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി ചൂടായ എണ്ണയില്‍ വറുത്ത് കോരുക. ഇത് ഗാര്‍ലിക് സോസോ ടൊമൊറ്റോ സോസോ കൂട്ടി കഴിക്കാം.

തയാറാക്കിയത്: സാബിറ ഹമീദ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT