കൊറിയാന്‍ഡര്‍ മുര്‍ഗ് കുറുമ

ചേരുവകള്‍:

  • കോഴി-രണ്ടു കിലോ
  • തൈര്-200-300 ഗ്രാം
  • ഉണക്കമുളക്-അഞ്ച് എണ്ണം
  • സവാള-150 ഗ്രാം
  • ഇഞ്ചി- ഒരു കഷണം
  • പട്ട -രണ്ടു കഷണം
  • വെളുത്തുള്ളി-12 അല്ലി
  • കുരുമുളക്-10 ഗ്രാം
  • ഉപ്പ്-പാകത്തിന്
  • പഞ്ചസാര-രണ്ട് നുള്ള്
  • വറുത്തിടാന്‍ നെയ്യ്-ഒരു ടീസ്പൂണ്‍
  • മല്ലി-ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
തൈര് നന്നായടിച്ചു വെക്കുക. മല്ലി പൊടിക്കുക. സവാള ചെറുതായരിയുക, കോഴിയിറച്ചി കഷണങ്ങളാക്കുക, ഇഞ്ചി ചുരണ്ടി ചെറുകഷണങ്ങളാക്കുക, വെളുത്തുള്ളി ചതച്ചുവെക്കുക. ഇറച്ചിയില്‍ തൈര് മുതല്‍ പഞ്ചസാരവരെയുള്ളവ ചേര്‍ത്ത് പിടിപ്പിച്ചുവെക്കുക. നെയ്യ് ഒരു ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കുക. മല്ലി പൊടിച്ചതിട്ട് ഇളക്കുക. മാരിനേറ്റ് ചെയ്ത കോഴിക്കഷണങ്ങള്‍ ചേര്‍ക്കുക. ചെറുതീയില്‍ വറുത്ത് മയമാക്കുക. കൂടുതല്‍ മൊരിയേണ്ടതില്ല. കോരിയെടുത്ത് മല്ലിയിലയിട്ട് അലങ്കരിച്ച് വിളമ്പാം.

തയാറാക്കിയത്: ഇന്ദു നാരായണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 04:34 GMT