ഇളനീര്‍-മിക്സഡ് പായസം

ഇളനീര്‍ പായസം

ആവശ്യമുള്ള സാധനങ്ങള്‍:
1. അധികം മൂപ്പാകാത്ത ഇളനീര്‍ -10
2. ആറ് കപ്പ് തേങ്ങയില്‍ നിന്നെടുത്ത ഒന്നാം പാല്‍ - 2 കപ്പ്
   രണ്ടാം പാല്‍ -4 കപ്പ്
3. കണ്ടന്‍സ്ഡ് മില്‍ക്ക് -അര കപ്പ്
4. ജീരകപ്പൊടി -അര ടീസ്പൂണ്‍
5. ചുക്കുപൊടി (അല്ളെങ്കില്‍ ഇഞ്ചി അരച്ചത്) -1 ടീസ്പൂണ്‍
6. അണ്ടിപ്പരിപ്പ് -150 ഗ്രാം
7. നെയ്യ്  -100ഗ്രാം
8. വെള്ളം, ശര്‍ക്കര -പാകത്തിന്

തയാറാക്കുന്നവിധം:
ഇളനീര്‍ വളരെ ചെറുതായി അരിഞ്ഞെടുക്കുക. ഉരുളിയില്‍ (പരന്ന പാത്രങ്ങളില്‍) അല്‍പം വെള്ളമൊഴിച്ച് ശര്‍ക്കര ചേര്‍ത്ത് അടുപ്പില്‍വെച്ച് തിളക്കുമ്പോള്‍ ഇളനീര്‍ ചേര്‍ത്ത് ഇളക്കി രണ്ടാം പാല്‍ ചേര്‍ത്ത് തുടരെ ഇളക്കി വറ്റിത്തുടങ്ങുമ്പോള്‍, അടുപ്പില്‍ നിന്ന് മാറ്റി ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി, ജീരകം, ചുക്കുപൊടി, അണ്ടിപ്പരിപ്പ്, ബാക്കി നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി തണുത്തു തുടങ്ങുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മിക്സഡ് പായസം

ആവശ്യമുള്ള സാധനങ്ങള്‍:
1. പരിപ്പ് -1/4 കപ്പ്
2. ബിരിയാണി അരി -1/4 കപ്പ്
3. കപ്പ ഗ്രെയ്റ്റ് ചെയ്തത് -1/4 കപ്പ്
4. ചിരവിയ തേങ്ങ -6 കപ്പ്
  ഇതില്‍ നിന്നെടുത്ത ഒന്നാം പാല്‍ -ഒരു കപ്പ്
    രണ്ടാം പാല്‍ -5 കപ്പ്
5. ചെറിയ ജീരകപ്പൊടി -1/4 ടീസ്പൂണ്‍
6. ഇഞ്ചി നന്നായി ചതച്ചത് -1 ടീസ്പൂണ്‍
7. നെയ്യ് -5 ടീസ്പൂണ്‍
8. വെള്ളം, ശര്‍ക്കര -പാകത്തിന്
9. അണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തത് -അരക്കപ്പ്

തയാറാക്കുന്ന വിധം:
പരിപ്പ്, അരി എന്നിവ വെള്ളത്തിലിട്ട് 20 മിനിറ്റ് കഴിഞ്ഞ് അരിപ്പയിലൊഴിച്ചുവെക്കുക. ഇവ കുക്കറിലിട്ട്, ശര്‍ക്കരയും, കപ്പ ഗ്രേയ്റ്റ് ചെയ്തതും, രണ്ടാംപാലും ചേര്‍ത്തിളക്കി കുക്കര്‍ അടുപ്പില്‍ വെച്ച് വിസില്‍ വന്നാല്‍ തീകുറച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് അടുപ്പില്‍ നിന്നിറക്കി ആവി പോയശേഷം, കുക്കര്‍ തുറന്ന്, ഇഞ്ചി, ജീരകപ്പൊടി എന്നിവയിട്ട് നന്നായി ഇളക്കിച്ചേര്‍ക്കുക. ചൂടായ നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തതും, ബാക്കി നെയ്യും ഒന്നാം പാലും ചേര്‍ത്ത് കുക്കര്‍ അടുപ്പില്‍വെച്ച് ചൂടാക്കി (തിളക്കരുത്) ഉപയോഗിക്കാം.

തയാറാക്കിയത്: ആമിന മുഹമ്മദ് വണ്ടൂര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-25 03:00 GMT
access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT