ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പ്രിയതമ ജോർജീന റോഡ്രിഗസിന്‍റെയും വിവാഹമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. നീണ്ട പത്ത് വർഷത്തെ പ്രണയജീവിതത്തിന് വിരാമമിട്ടുകൊണ്ട് നടന്ന ലളിതമായ വിവാഹച്ചടങ്ങ് ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.
വിവാഹത്തെപ്പോലെത്തന്നെ ചടങ്ങിൽ ജോർജീന തെരെഞ്ഞെടുത്ത വിവാഹാഭാരണങ്ങളും വേഷവും ശ്രദ്ധ്രാകേന്ദ്രമായി. 50 കാരറ്റിന്‍റെ വജ്രം പതിച്ച ഗാർഡന്‍ ഓഫ് കലഹാരി നെക്ലസും കൂടെ അണിഞ്ഞ കമ്മലുകളും ഏറെ പ്രശംസ പിടിച്ചു പറ്റി. എന്നാൽ ഇവ വെറുമൊരു വജ്രാഭരണങ്ങളല്ല. സ്വിസ് ബ്രാന്‍ഡായ ഷൊപ്പാർഡ് ലോകത്തിലെ അപൂർവ്വമായ വജ്രം കൊണ്ട് നിർമിച്ചതാണ് ഗാർഡന്‍ ഓഫ് കലഹാരി ആഭരണശേഖരങ്ങൾ.
ബോട്സ്വാനയിലെ കറോവ് ഖനിയിൽ നിന്നും കണ്ടെത്തിയ 342 കാരറ്റ് തൂക്കമുള്ള അത്യപൂർവ്വ വജ്രത്തിൽ നിന്നാണ് കലഹാരി നിർമിക്കുന്നത്. ചരിത്രപ്രസിദ്ധമായ പരുക്കന്‍ വജ്രം ആഢംബര ആഭരണബ്രാന്‍ഡായ ഷൊപ്പാർഡ് സ്വന്തമാക്കുകയായിരുന്നു. വജ്രത്തെ 23 കഷ്ണങ്ങളാക്കിയാണ് കലഹാരി ആഭരണം നിർമിക്കുന്നത്. ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഈ വജ്രങ്ങൾ മറ്റു ചില താരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 400 കോടിയലധികം ഡോളർ വില വരുന്നുണ്ട് ഗാർഡന്‍ ഓഫ് കാലഹാരി ആഭരണശേഖരങ്ങൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.