കുഞ്ഞുമനസ്സിൽ വലിയ നന്മ; എസ്.എം.എ ബാധിച്ച കുട്ടികൾക്കായി പണം സമാഹരിച്ച് മുഹമ്മദ് ബിലാൽ

ഓമശ്ശേരി: ശിശുദിനത്തിൽ മാതൃകയായി ഒമ്പത് വയസ്സുകാരൻ മുഹമ്മദ് ബിലാൽ. കല്ലുരുട്ടിയിൽ എസ്.എം.എ ബാധിച്ച കുട്ടികൾക്കു വേണ്ടിയാണ് ബിലാൽ രംഗത്തിറങ്ങിയത്. ഓമശ്ശേരി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ബിലാൽ എസ്. എം.എ ബാധിത കുട്ടികളുടെ ചിത്രവുമായി ബക്കറ്റ് കലക്ഷൻ നടത്തുകയാണ്. ഓമശ്ശേരി വിദ്യാ പോഷിണി എ.എൽ.പി സ്കൂൾ രണ്ടാംതരം വിദ്യാർഥിയാണ് മുഹമ്മദ് ബിലാൽ. ബിലാലിന്റെ ഫണ്ട് ഉദ്ഘാടനം ചെയ്തത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു.

സ്കൂളിൽ കുട്ടികൾക്ക് വേണ്ടി നടക്കുന്ന പിരിവിൽ ഏറ്റവും കൂടുതൽ പണം പിരിച്ചു നൽകാനാണ് ബിലാലിന്റെ പോരാട്ടം.

Tags:    
News Summary - Bilals Inspiring Childrens Day Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.