രാഹുൽ ഗാന്ധി

ഗിഗ് തൊഴിലാളികളുമായി കൂടിക്കാഴ്ചക്ക് രാഹുൽ ഗാന്ധി; ഭാരത ഉച്ചകോടിയിൽ പാനൽ ചർച്ചകൾക്ക് തുടക്കം

ഹൈ​ദ​രാ​ബാ​ദ്​: ഭാ​ര​ത ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സെ​ഷ​ന് മു​ന്നോ​ടി​യാ​യി ഹൈ​ദ​രാ​ബാ​ദി​ലെ ജ​യ​ഭേ​രി ഗ്രൗ​ണ്ടി​ൽ വെ​ച്ച് ഗി​ഗ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി (ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യോ ആ​പ്പു​ക​ളി​ലൂ​ടെ​യോ തൊ​ഴി​ൽ ​ചെ​യ്യു​ന്ന​വ​ർ) രാ​ഹു​ൽ ഗാ​ന്ധി പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

നി​ർ​മി​ത ബു​ദ്ധി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ലിം​ഗ​നീ​തി, രാ​ഷ്ട്രീ​യ​ത്തി​ലെ യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഹൈ​ദ​രാ​ബാ​ദ് അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ഏ​ഴ് അ​ന്താ​രാ​ഷ്ട്ര പാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി ഭാ​വി ന​ഗ​രം, ന​ഗ​ര​വ​ത്ക​ര​ണം, സാ​മ്പ​ത്തി​ക നീ​തി എ​ന്നി​വ മു​ൻ​നി​ർ​ത്തി ‘തെ​ല​ങ്കാ​ന റൈ​സി​ങ്’ എ​ന്ന പേ​രി​ൽ തെ​ല​ങ്കാ​ന​ക്കാ​യി നാ​ല് പാ​ന​ൽ ച​ർ​ച്ച​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള ഹൈ​ടെ​ക്സി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന്റെ അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ‘ഇ​ന്ത്യ​യും ലോ​ക​വും’ പ്ര​ദ​ർ​ശ​ന​വും ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്.

ദ്വി​ദി​ന ഉ​ച്ച​കോ​ടി​യി​ൽ 70 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, ചി​ന്ത​ക​ന്മാ​ർ എ​ന്നി​വ​ര​ട​ക്കം 1000ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​​​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ബ്ര​സീ​ലി​ൽ നി​ന്ന് ലു​ല ഡി​സി​ൽ​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ഡ്വേ​ർ​ഡോ സെ​ന​റ്റോ, ബ്രി​ട്ടീ​ഷ് ലേ​ബ​ർ പാ​ർ​ട്ടി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കാ​റ്റ് ആ​ർ​നോ​ൾ​ഡ്, സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ദേ​ശീ​യ അ​സം​ബ്ലി അം​ഗം ആ​ൻ​ഡി​സി​വെ കും​ബാ​ക, പോ​ർ​ചു​ഗീ​സ് മ​ന്ത്രി മ​രി​യ ജാ​വോ, ജ​സാ​ലി സ​റാ​സു​വ (മെ​ക്സി​​കോ) ആ​ലീ​സ് ബ​ർ​ണാ​ഡ്(​പോ​ർ​ചു​ഗ​ൽ) തു​ട​ങ്ങി നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ ആ​ദ്യ ദി​വ​സം വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു.

ഇ​ന്ന് സ​മാ​പ​ന സെ​ഷ​നി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ഗോ​ള ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പു​തി​യ ലോ​ക​ക്ര​മ​വും ച​ർ​ച്ച ചെ​യ്ത് ‘ന​മ്മു​ടെ ലോ​കം’ എ​ന്ന ആ​ഗോ​ള പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി പു​തി​യൊ​രു ചി​ന്താ​വേ​ദി​ക്ക് ഉ​ച്ച​കോ​ടി രൂ​പം ന​ൽ​കും.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 80ാം വാ​ർ​ഷി​ക​ത്തി​ന്റെ​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്റെ 137ാം ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ‘പു​തി​യൊ​രു ലോ​ക​ത്തെ വാ​ർ​ത്തെ​ടു​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഈ ​ആ​ഗോ​ള സം​ഗ​മ​ത്തി​ന് മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.